Skip to main content

മദ്യപാനിയുടെ ഭാര്യ

മദ്യപാനിയുടെ ഭാര്യ

എനിക്കീ രാത്രിയെങ്കിലും ഒന്നുറങ്ങണം എന്നുണ്ടായിരുന്നു.... ചിലപ്പോ ഇതെന്‍റെ അവസാനത്തെ രാത്രിയായിരിക്കാം... പല രാത്രികളിലും എനിക്കെന്നോടു തന്നെ ഒരു തരം അറപ്പും വെറുപ്പും തോന്നീട്ടൂണ്ട്.. ഒരു സ്ത്രീ  എന്ന നിലയില്‍ അല്ലെങ്കില്‍ ഒരു ഭാര്യ എന്നനിലയില്‍ ഞാന്‍ ഒരു പാരജയമാണെന്ന് എനിക്കുതന്നെ തോന്നിയ എത്ര നശിക്കപ്പെട്ട രാത്രികള്‍.
ഞാനൊരു മദ്യപാനിയുടെ ഭാര്യയാണ്.. അയാള്‍ ഓഫീസ്സില്‍ നിന്നു എറെ വൈകി ലഹരി മൂത്ത് വീട്ടില്‍ എത്തുപ്പോള്‍ അയാള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കി അയാള്‍ക്ക് കിടക്ക വിരിച്ച് വിയര്‍പ്പൊലിച്ച അയാളുടെ ദുര്‍ഗന്ധം പടര്‍ന്ന ശരീരത്തോടൊത്തു ശയിക്കാന്‍ വിധിക്കപ്പെട്ടവള്‍.
ഒരു താലിയുടെ ബന്ധനത്തില്‍ അയാളുടെ നഗ്നമായ മാറിടത്തോട് എന്നെ ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നീട്ടുണ്ട് ..അയാളെന്‍റെ മേനിയില്‍ ചുംബിക്കാനൊരുങ്ങുന്നു, എന്‍റെ മാറിടത്തില്‍ തല ചായ്ച്ച് കാമം പൂണ്ടയാള്‍ അട്ടഹസിക്കുന്നു.എനിക്കയാളോട് അറപ്പും വെറുപ്പുമാണെന്ന് ഞാനെങ്ങനെ അയാളോട് പറയും . കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ അയാളില്‍ നിന്നും ഞാനേറ്റു വാങ്ങിയ മുഷിഞ്ഞ സെന്‍റിന്‍റെ മണം എന്നെയൊരു കത്തിയെരിഞ്ഞ ജീവനറ്റ ശശീരം പോലെയാക്കി എന്ന് ഞാനെങ്ങനെ അയാളോടു പറയും. എനിക്കുറക്കെ മടുത്തെന്ന് പറയണമെന്നുണ്ട്. എപ്പോഴോ എന്‍റെ വികാരങ്ങള്‍ അയാളില്‍ അടിമപ്പെട്ടപ്പോള്‍ ഞാന്‍ നല്‍‌കിയ ചുംബനങ്ങള്‍ എന്നില്‍ നിന്നുമടര്‍ന്നുവീണ  പഴയ പ്രണയത്തിന്‍റെ അവശേഷിപ്പുകള്‍ മാത്രമാണെന്ന് ഞാനെങ്ങനെ അയാളെ ബോദ്ധിപ്പിക്കും. ശ്വാസം നിലച്ച ശരീരമാണു ഞാന്‍ എന്നു തോന്നും ചിലപ്പോ ശരിക്കും ശവമായി തീര്‍ന്നവള്‍ അയാള്‍ എന്നരികില്‍ വന്നു നിന്ന രാത്രിയാവാം എന്നിലെ അവസാന ശ്വാസവും നിലച്ചത്.
മദ്യലഹരിയില്‍ അയാള്‍ മയങ്ങി വീഴുമ്പോള്‍ ഞാനാ മുഖത്തേക്ക് ഏറെ നേരം നോക്കി നിന്നിട്ടുണ്ട്... വെറുതെ എന്തു കൊണ്ടെനിക്ക് അയാളെ പ്രണയിച്ചു കൂടാ എന്നു ചിന്തിച്ചിട്ടുണ്ട്..അയാളുടെ മാറിടത്തിലെ നനുത്ത രോമങ്ങളില്‍ വിരലോടിച്ച് കളിച്ചിട്ടുണ്ട്.. തുറന്നു കിടക്കുന്ന വായില്‍ നിന്നും ഒലിച്ചിറങ്ങുന്ന ദുര്‍ഗന്ധം പരത്തുന്ന ഉമിനീര്‍ എന്റെ സാരി തുമ്പു കൊണ്ട് തുടച്ചു കൊടുത്തിട്ടുണ്ട്.. അയാളുടെ നെറ്റിയില്‍ രാവിലെ തൊട്ട ചന്ദന കുറിയുടെ പകുതി ഭാഗം മറ്റൊരുവളുടെ മുഖത്ത് പതിഞ്ഞിട്ടുണ്ടാവരുതേ എന്നു പ്രാര്‍ത്ഥിച്ചിട്ടുണ്ട്..  കൊഴിഞ്ഞു തുടങ്ങിയ അയാളുടെ തലമുടികോതി നിറുകയില്‍ ചുബിച്ചിട്ടുണ്ട്... അയാളുടെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നും ലഭിച്ച ബാറിലെ ബില്ലു നോക്കി അയാളെനിക്കു അവസാനമായി വാങ്ങി തന്ന മുഷിഞ്ഞ തുടങ്ങിയ സാരി നോക്കി ദുഖിച്ചിട്ടുണ്ട്... ഒട്ടിയ എന്‍റെ പൊക്കിള്‍ കൊടിക്കുള്ളില്‍ തുടിക്കുന്ന ഒരു ബീജം പേറാല്‍ കഴിയാത്തതില്‍ നിശംബ്ദമായി തേങ്ങിയിട്ടുണ്ട്... എന്നിട്ടും എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നില്ല...
ഇതെന്‍റെ അവസ്സാന രാത്രിയായിരിക്കും.......... നാളെ അയാള്‍ എഴുന്നേല്‍ക്കില്ല... മരവിച്ച ശരിരമാണത്.... നേരം അതിക്രമിച്ചു, എനിക്കിന്ന് ഒന്നുറങ്ങണം... എന്‍റെ കൈയില്‍ അയാളുടെ രക്തം പുരട്ടിരിക്കുന്നു... അയാളുടെ മരവിച്ച ശരിരത്തില്‍ നിന്നും മദ്യത്തിന്‍റെ മണം പുറത്തേക്ക് ഒഴുകുന്നു ... ഒട്ടിയ എന്‍റെ പെക്കിള്‍ കൊടിക്കരിക്കിലേക്ക് ഞാനയാളുടെ രക്തം പറ്റിയ കത്തി ആഴ്ത്തി ഇറക്കുന്നു.. ഇതെന്‍റെ അവസാന രാത്രിയാണ്.......... അയാളുടെയും

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല