Skip to main content

അവൾ


അവൾ

"ഗുഡ് മോർണിംഗ്" (അതിനൊപ്പം ഒരു ചിരിക്കുന്ന സ്മൈലി യും )
അവളുടെ ഈ മെസ്സേജ് ആയിരുന്നു ആ കാലങ്ങളിൽ എന്റെ പ്രഭാതങ്ങൾക്കു നിറം പകർന്നിരുന്നത്. എന്തായിരുന്നു എനിക്ക് അവളോട്?? ഇന്നും എന്റെ മനസ്സിൽ ഉത്തരമില്ലാത്ത ഒരു ചോദ്യമായി അതു കിടക്കുന്നുണ്ട്. സ്നേഹം...? കാമം...?ആരാധന...?പ്രണയം ...?
ഇന്ന് ഞാൻ അവളെ കാണുമ്പോൾ എന്റെ സന്തോഷം ഞാൻ എങ്ങനെയാവും പ്രകടിപ്പിക്കുക എന്ന ത്രില്ലിൽ ആയിരുന്നു ഞാൻ. മരുഭൂമിയിലെ ചൂടിൽ എനിക്കു കുളിരു പകർന്ന നല്ലൊരു സുഹൃത്തായിരുന്നു അവൾ..  പെട്ടന്നൊരു ദിവസം അവൾ ഒന്നും പറയാതെ അങ്ങ് പോയപ്പോൾ... വല്ലാത്ത ഒറ്റപ്പെടലായിരുന്നു.
സ്റ്റേഷനിൽ എത്തിയപ്പോൾ സമയം ആറു മണി. ആറ് പതിനഞ്ചിനേ വണ്ടിയെടുക്കുകയുള്ളു. വണ്ടിയിൽ കയറിയിരുന്ന് ഒന്ന് മയങ്ങാൻ തീരുമാനിച്ചു. വിൻഡോ സീറ്റു നോക്കിയിരുന്നു. കണ്ണടച്ചതും അവളുടെ മുഖം മനസ്സിൽ തെളിഞ്ഞു ആ വട്ടക്കണ്ണും ചെമ്പൻ നിറമുള്ള പാറി പറക്കുന്ന മുടിയും.... പിന്നെ എനിക്കൊരുപാടിഷ്ടമുള്ള ആ ചുണ്ടും.
ഞെട്ടിയുണർന്നത് ചായക്കാരന്റെ ശബ്ദം കേട്ടാണ്. എത്താറായെന്നു തോന്നുന്നു. മുഖമൊന്നു കഴുകി ഡോറിനടുത്തു തന്നെ നിന്നു. സ്റ്റേഷനിൽ ഇറങ്ങി ഓട്ടോപിടിച്ചു നേരെ മാതൃഭൂമി പത്രത്തിന്റെ ഓഫീസിനു മുന്നിൽ ചെന്നിറങ്ങി. നടക്കാവുന്ന ദൂരമേയുള്ളൂ, എന്നാലും അവളെ കാണാനുള്ള ധൃതിയിൽ അതൊന്നുമോർത്തില്ല.
നേരെ ഓഫീസിൽ ചെന്ന് ചോദിച്ചു, അവൾ അങ്ങനെയാ പറഞ്ഞതും വിളിക്കണ്ട എന്നെ കിട്ടില്ല ഓഫീസിൽ വന്നു ചോദിച്ചാൽ മതിയെന്ന്. ഗോവണി കയറി മൂന്നാം നിലയിൽ എത്തിയിട്ടും ഞാൻ കിതച്ചില്ല.... ങേ? അത്ഭുതം... ഒന്ന് രണ്ടടി നടന്നാൽ കിതക്കുന്നു ഞാനാ...
ആ മുറിയിൽ നിറയെ പൂക്കളുടെയും സാഹിത്യകാരന്മാരുടെയും ഒക്കെ ചിത്രങ്ങളായിരുന്നു. അവളെ കാണുമ്പോൾ " എവിടായിരുന്നു ബ്രോ ഈ മൂന്ന് വർഷം ? " എന്നു ചോദിക്കണോ അതോ? എവിടായിരുന്നെടീ നീ ഇത്ര നാൾ...? എന്ന് ചോദിക്കാണോ ? വേണ്ട 'എടി' എന്ന വിളി ചിലപ്പോ ഇഷ്ടായെന്നു വരില്ല... ആകെ കൺഫ്യൂഷൻ അടിച്ചു നിൽക്കുമ്പോ...
"ഹലോ ബ്രോ.."
കേട്ടതും ഞാൻ തിരിഞ്ഞു നോക്കി.
ഒന്നേ നോക്കിയുള്ളൂ...! കണ്ണുകൾക്കു ചുറ്റും കറുപ്പ് നിറം ... പാറി പറക്കുന്ന ചെമ്പൻ മുടിയ്ക്കു പകരം കുറച്ചു കുറ്റി രോമങ്ങൾ ... എനിക്കേറെ ഇഷ്ടപെട്ട ആ ചുണ്ടുകൾ കറുത്തിരിക്കുന്നു.....!!
"ഇത്തിരി ക്ഷീണമുണ്ടല്ലേ മുഖത്ത്?? കീമോ കഴിഞ്ഞേ ഉള്ളു..." ഇതു പറഞ്ഞവൾ ചിരിച്ചു....!
അവളുടെ ആ ചിരിയുടെ മുന്നിൽ ഞാൻ പതറാതെ അടുത്തേയ്ക്കു ചേർന്ന് നിന്നു, "ഇല്ല പെണ്ണേ ഞാൻ നിന്നെ തനിച്ചാക്കില്ല" എന്നു മനസ്സിൽ പറഞ്ഞു  കൊണ്ട്… എന്റെ സങ്കടം.. ഞാൻ അവളുടെ നെറ്റിയിൽ ഒരു ചുംബനമായി നൽകി...
"ഞാൻ വിളിക്കാം " എന്നു പറഞ്ഞു. അവൾ ഒന്നു ചിരിച്ചു....!
ഞാൻ ധൃതിയിൽ വിസിറ്റേഴ്സ് റൂമിൽ നിന്നും ഇറങ്ങി. ഗോവണിപ്പടികളും ഇറങ്ങി താഴെ എത്തി.... ഞാൻ കിതക്കുന്നുണ്ടായിരുന്നു..അപ്പോഴും .....!!!

Comments

Popular posts from this blog

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ...

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വ...

അവി(വാ)ഹിതം

അവി(വാ)ഹിതം ഡോക്ടർ റാം മിടുക്കനായിരുന്നു. മിടുക്കനെന്ന് പറഞ്ഞാൽ    മിടുമിടുക്കൻ. ആർട്ടിഫിഷ്യൽ ഇന്റെല്ലിജെൻസിൽ ഡോക്ടറേറ്റ്‌ , ഒരു ആഗോള കമ്പനിയുടെ കുവൈറ്റ് റീജിയണൽ ഓഫീസിന്റെ പർച്ചേസിംഗ് വിഭാഗത്തിന്റെ തലവൻ, നല്ലൊരു ഗായകൻ, സർവോപരി ലോക സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്ന “ബ്ലിസ്ഫുൾ ഇന്റർനാഷണലിന്റെ “ കുവൈറ്റിലെ സീനിയർ പ്രചാരകൻ. ഇങ്ങനൊരാൾ സിനിമയിൽ മാത്രമേ ഉണ്ടാകൂ എന്ന് പറയും മുന്‍പ്, കുവൈറ്റിലെ മലയാളി സമൂഹത്തിൽ ഒന്നന്വേഷിച്ചു നോക്കൂ. എന്തായാലും സമാധാനത്തിന്റെ പ്രവാചകന്റെ വീടൊരു അതിർത്തിഗ്രാമം പോലെയായിരുന്നു. ഇന്റർനെറ്റ് വഴി ഡോക്ടറിന്റെ വാചാടോപതയിലും വർണ്ണപ്പകിട്ടുള്ള വ്യക്തിത്വത്തിലും ആകൃഷ്ടയായി വന്ന സൗദ ആയിരുന്നു സമാധാനക്കേടിന്റെ അതിർത്തിയിൽ ഡോക്ടറിന്റെ ശത്രുപക്ഷത്ത്. നാലു വർഷത്തെ ദാമ്പത്യത്തിലെടുത്തു പറയാൻ പൊരുത്തങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. സകലകലാവല്ലഭന്റെ വിരുദ്ധധ്രുവത്തിലായിരുന്നു അന്തർമുഖിയായ സൗദയുടെ രാശി . പ്രാണോർജ്ജം കൂടുതലായിരുന്ന റാമിന്റെ ക്ഷീരപഥത്തിൽ ചുറ്റിയ ഉപഗ്രഹങ്ങളിൽ ഒന്ന് മാത്രമായി ഒതുങ്ങി സൗദ. ഇതേ കാലഘട്ടത്തിലാണ് “ബ്ലിസ്സ്ഫുൾ ഇന്റര്‍നാഷനൽ” യോഗാ ക്ലാ...