Skip to main content

അച്ഛന്‍


അച്ഛന്‍

നേരമേറെ വൈകിയിരിക്കുന്നു. അച്ഛനെയും കൂട്ടി വീട്ടില്‍ നിന്ന് രാവിലെ ഇറങ്ങിയതാണ്. എവിടെക്കാണ് പോകേണ്ടത് എന്നതിനെക്കുറിച്ച് ഇതു വരെ നിശ്ചയമായിട്ടില്ല. ഇതിനിടയില്‍ വീട്ടില്‍ നിന്ന് പാറു ഒരുപാടു തവണ വിളിച്ചു.. ചോദ്യം ആവര്‍ത്തനമായപ്പോൾ ഉത്തരം മൗനം കീഴടക്കി. പീന്നീടവള്‍ വിളിച്ചില്ല.
എനിക്ക് രണ്ട് വയസ്സായപ്പോൾ അമ്മ കാന്‍സര്‍ വന്നു മരിച്ചു. പിന്നീടെന്‍റെ അച്ഛനും അമ്മയുമെല്ലാം അച്ഛനായിരുന്നു. അച്ഛന്‍റെ പിന്നീടുള്ള ജീവിതത്തില്‍ ബന്ധങ്ങള്‍ കുറഞ്ഞു വന്നു. അന്നുമിന്നും എനിക്കെല്ലാം അച്ഛന്‍ തന്നെ. അമ്മ നോക്കുന്നതുപോലെ എന്നെ അണിയിച്ചൊരുക്കി സ്ക്കൂളില്‍ പറഞ്ഞു വിടുന്ന അച്ഛനെ എന്നും ഞാന്‍ കൗതുകത്തോടെ നോക്കിയിരുന്നു. ജോലി തിരക്കിനിടയിലും അച്ഛ ന്‍ എനിക്കായി സമയം മാറ്റി വച്ചു. പഠനത്തില്‍ എനിക്കു ലഭിക്കുന്ന എല്ലാ വിജയത്തിലും അച്ഛന്‍ അഭിമാനിച്ചു. അച്ഛന്‍ എന്ന മഹാത്യാഗത്തിനു മുന്നില്‍ ഞാനെന്നും നമസ്ക്കരിച്ചു. ഒരിക്കലും അച്ഛനെ പിരിയാതിരിക്കാന്‍ വേണ്ടി വിദേശത്തു നിന്നു  വന്ന ഓരോ ജോലി വാഗ്ദാനവും ഞാന്‍ അച്ഛനറിയാതെ വലിച്ചെറിഞ്ഞു. പ്രായമാവുമ്പോള്‍ അച്ഛന്‍റെ കണ്ണന്‍ അച്ഛനൊപ്പം വേണം എന്ന അച്ഛന്‍റെ വാക്കുകള്‍ എന്നെ കരയിച്ചു. അമ്മ എന്ന സ്നേഹത്തെ അറിയാത്ത എനിക്ക് അച്ഛന്‍ വാക്കുകളില്‍ വര്‍ണ്ണിക്കാന്‍ കഴിയാത്ത ഒന്നായി.
അച്ഛന്‍ ജോലിയില്‍ നിന്നു വിരമിച്ചു. നല്ല കാലത്തു എനിക്കു വേണ്ടി ശ്രദ്ധിക്കാതെ പോയ ആ ശരീരത്തില്‍ കൂടെക്കൂടെ അസുഖങ്ങള്‍ വിരുന്നിനു വന്നു.
"അച്ഛന്‍റെ കാലം കഴിഞ്ഞാല്‍ എന്‍റെ മോന് ഒരു കൂട്ടു വേണം നീ   ഒരു വിവാഹം കഴിക്കണം"
 ഭയമായിരുന്നെനിക്ക്. വരുന്നവള്‍ ഏതു തരക്കാരിയായിരിക്കും? അച്ഛനെന്ന പിവത്രമായ സ്നേഹത്തെ മനസ്സിലാക്കാതെ വരുന്നവളായാല്‍ ..
വിവാഹം കഴിക്കുന്ന പെണ്ണിന് പൊന്നും പണവും വേണ്ടച്ഛാ പിന്നെ വലിയ പഠിപ്പും വേണ്ട.. ഇവിടിരുന്ന് അച്ഛന്‍റെ കാര്യം നോക്കുന്ന ഒരു പാവം പെണ്ണു മതി എന്നായിരുന്നു എന്‍റെ മനസ്ലില്‍ ..
"നല്ല കഥയായി ദേവാ നിന്നെ ഞാന്‍ പഠിപ്പിച്ച് ഇവിടെ വരെയെത്തിച്ചത് എട്ടും പൊട്ടും അറിയാത്ത ഒരു പെണ്ണിന്‍റെ വിഡ്ഢിത്തരങ്ങള്‍ക്ക് താളം ചവിട്ടാനല്ല .നാളെ നിങ്ങളുടെ ജീവിതത്തില്‍ അച്ഛനുണ്ടാവില്ല .അന്നു നീയും അവളും സന്തോഷത്തോടെ ജിവിക്കണം നിങ്ങള്‍ക്കുണ്ടാവുന്ന മക്കളുടെ ഭാവി സുരക്ഷിതമാവണമെങ്കില്‍ രണ്ടാളും സ്വന്തം നിലയില്‍ ജീവിക്കുന്നവരാ‍യിരിക്കണം" ഇതായിരുന്നു അച്ഛന്റെ മറുപടി.
ഒടുവില്‍ അച്ഛന്‍റെ വാക്കുകളില്‍ ഞാനവളെ വിവാഹം കഴിച്ചു.
'പാര്‍വതി''
ആവശ്യത്തിലേറെ പഠിച്ച എനിക്ക് അച്ഛന്‍ കണ്ടെത്തി തന്നതും പഠിച്ചു ജോലി വാങ്ങിയ ഒരു പത്രാസു കാരിയെത്തന്നെ .. അച്ഛനെന്ന സ്നേഹത്തെ ആദ്യം അവള്‍ സ്നേഹിച്ചു ബഹുമാനിച്ചു .ദിനങ്ങള്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍. വാര്‍ദ്ധക്യത്തിന്‍റെ വഴിപിഴച്ച വഴികളില്‍ അച്ഛന്‍ തളര്‍ന്നു .എനിക്കു കൈതാങ്ങായ അച്ഛന്‍ മുറിയില്‍ ഒതുങ്ങി നിന്നു. അച്ഛന്‍റെ എല്ലാ കര്‍മ്മങ്ങളും ആ മുറിയില്‍ തളം കെട്ടി തുടങ്ങി. അച്ഛനു വേണ്ടി ഞാന്‍ ജോലി വേണ്ടാന്നു വെക്കാനൊരുങ്ങി.... വര്‍ഷങ്ങള്‍ കൊഴിഞ്ഞ വിവാഹ ജീവിതത്തില്‍ പാര്‍വതി അച്ഛനെ മറന്നു ജോലി തിരക്കും സൗന്ദര്യ സംരക്ഷണവും പേറി ഞങ്ങളിലേക്കു വന്ന കുഞ്ഞിനെ  പോലും വേണ്ടാന്നുവച്ചു .അച്ഛനെന്ന ബന്ധം അവള്‍ പുച്ഛിച്ചു തള്ളി .അച്ഛനു വേണ്ടി ഞാന്‍ മാറ്റി വെക്കുന്ന സമയത്തിനെ അവള്‍ വാക്കുകള്‍ കൊണ്ട് ആട്ടിയോടിച്ചു...
"കുടുംബം മുന്നോട്ടു പോകണമെങ്കില്‍ അച്ഛനെ ശരണാലയത്തിന്‍റെ പടികള്‍ കയറ്റുക. എന്‍റെ ശബളത്തിന്‍റെ പങ്കും ഞാന്‍ തരാം. എനിക്കു വയ്യ ഇവിടെ ജീവിക്കാന്‍. ഇതിലും നല്ലത് ഓടയാണ്.."
അവളിലെ വാക്കുകള്‍ അച്ഛനെ കരയിച്ചെങ്കിലും എന്‍റെ ജീവിതത്തിന്‍റെ വന്‍ പടികള്‍ സ്വപ്നം കണ്ട അച്ഛന്‍ പുഞ്ചിരിയോടെ എന്‍റെ കൈ പിടിച്ച് വീടു വിട്ടിറങ്ങി.
ശരണാലയത്തിന്‍റെ മുന്നില്‍ വണ്ടി നിന്നു. അച്ഛന്‍ വടിയും ഊന്നി പുറത്തേക്കിറങ്ങാന്‍ തുനിഞ്ഞു .പിച്ച വെപ്പിച്ച കൈകളില്‍ ഊന്നു വടി. എന്‍റെ പാദം ചേര്‍ത്ത് നടത്തിച്ച    ആ കാലുകള്‍ ശരണാലയത്തിന്‍റെ മണ്ണില്‍ കുത്താന്‍ ഞാനനുവദിച്ചില്ല.
ശരണാലയത്തിന്‍റെ ഓഫീസ്സില്‍ കൈയിലുള്ള പണം മുഴുവന്‍ നല്‍കി ഞാനച്ഛനുമായി തിരിച്ചിറങ്ങി.
ശരണാലയത്തില്‍ ഉപേക്ഷിക്കാനോ അവിടെ കിടന്നു നരകിച്ചു മരിക്കാന്‍ അച്ഛനെ വിട്ടു കൊടുക്കാനോ എനിക്കായില്ല.
ഇതിനിടയില്‍ അച്ഛന്‍ അമ്മയെക്കുറിച്ചോര്‍ത്തു.
 "മോനേ നിനക്കു പറ്റുമെങ്കില്‍ എന്നെ ഒന്നവിടെ എത്തിക്കൂ എത്രയു വേഗം"
അങ്ങനെയാണ് അമ്മയുടെ അടുത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്ന അച്ഛനുമായി, കലുഷിതമായ മനസ്സുമായി ഞാന്‍ ഈ കടല്‍ത്തീരത്തേക്കു വന്നത്.
വെളിച്ചത്തെ വിഴുങ്ങി ചുറ്റും ഇരുട്ട് പാകിയിട്ട് സൂര്യന്‍ പൂര്‍ണമായും കടലമ്മയുടെ മടിത്തട്ടിലേക്ക് മയങ്ങിയിരുന്നു.
അച്ഛന്‍റെ കൈയും പിടിച്ച് ഞാന്‍ ആഴങ്ങളില്ലേക്ക് ഇറങ്ങി ചെല്ലുമ്പോഴും ശാന്തമായി ഒഴുകിയിരുന്ന തിരമാലകള്‍ പൊടുന്നനെ രൗദ്രഭാവത്തോടെ കടല്‍ത്തീരത്തേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്നു. എന്‍റെ മനസ്സു പോലെ തന്നെ.


Writer, Blogger, From Kozhikode

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല