ഒലിച്ചു പോവാനാവാതെ തളംകെട്ടിനിൽക്കുന്ന ചിലതുണ്ടോർമ്മകളിൽ...
ആഴങ്ങളിൽനിന്നാ -
ഴങ്ങളിലേക്കരിച്ചിറങ്ങുമ്പോൾ,
ഉണർന്നു കിടക്കുന്നവ -
യെല്ലാം നിശ്ചലമായ്.......
നീറിപുകഞ്ഞെന്നുള്ളത്തിൽ നിന്നുരുകി ഉയരുന്ന ചുടുകണങ്ങളിൽ,
സ്മൃതികളിലൊഴുകി വരുന്ന
തെന്നലിൻ തലോടലേറ്റു നിൻ നിഴൽ തെളിഞ്ഞിടുന്നു ..
തളർന്നുറങ്ങിയ വേനൽ സന്ധ്യയിലെന്നോ നീയെ-
ന്നാത്മാവിലുതിർത്ത നീർകണങ്ങളായവ -
വീണ്ടും കുളിരണിയുന്നു...
Comments
Post a Comment