പെൻഷൻ പറ്റി വീട്ടിൽ വന്നതിന്റെ പിറ്റേന്ന് മുതൽ അയാൾ ആലോചനയിലായിരുന്നു . ഇന് എന്ത് ചെയ്യണം ? സിവിൽ സർവിസ് പരീക്ഷക്ക് കുട്ടികളെ പരിശീലിപ്പിക്കാനുള്ള ഒരു സ്ഥാപനം ടൌണിൽ തുടങ്ങിയാലോ എന്നാലോചിച്ചു . അതല്ലെങ്ങിൽ കുറെ വില്ലകൾ പണിയിച്ചിട്ടു വാടകയ്ക്ക് കൊടുത്ത് മിണ്ടാതിരിക്കുക. അതിനിടയിലാണ് നിങ്ങള്ക്കൊരു സർവീസ് സ്റ്റോറി എഴുതിക്കൂടെ എന്ന് ഭാര്യ ചോദിച്ചത്. ആ ഐഡിയ അയാൾക്ക് നന്നേ ബോധിച്ചു . അത് തന്നെ ചെയ്തുകളയാം . അത്യാവശം എരിവും പുളിയും ചേർത്തൊരു സാധനം. നിറുത്തിപ്പൊരിക്കാൻ പലപ്പോഴായി മേലുദ്യോഗസ്ഥരായിരുന്ന നിരവധി പേരുണ്ടല്ലോ, ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായി. പലപ്പോഴായി തന്നെ നിറുത്തിപ്പൊരിച്ചവർ. മരിച്ചവരെ പറ്റി ഗൌരവമുള്ള ആരോപണങ്ങൾ ഉന്നയിക്കുകയുമാവം . ഡ്രാഫ്റ്റ് എഴുതിക്കഴിഞ്ഞാൽ എഡിറ്ടിങ്ങിനായി ജേർണലിസം പഠിച്ച കുട്ടികളിലാരെയെങ്കിലും ഏർപ്പാടാക്കാം. അങ്ങനെ അയാൾ അന്ന് മുതൽ സർവീസ് സ്റ്റോറി എഴുതാൻ തുടങ്ങി .
ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം. പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ...
Comments
Post a Comment