Skip to main content

Posts

Showing posts from June, 2018

യാത്ര

പെയ്തൊഴിഞ്ഞ മൗനം പോലെയാണ് ഇന്ന് ഞാൻ.. വിരഹങ്ങളുടെയും, മുറിപ്പാടുകളുടെയും നൊമ്പരമെല്ലാം ഇന്നത്തെ മഴയിൽ ഒലിച്ചു പോയി.. വറ്റി വരണ്ട കണ്ണുകൾക്കും, ചിരിക്കാൻ മറന്ന ചുണ്ടുകൾക്കും  തിരിച്ചു പിടിക്കാൻ കഴിയാത്ത സ്വപ്‌നങ്ങൾ സമ്മാനിച്ചു യാത്ര തുടരുന്നു...

ഒരു ന്യൂജൻ പ്രണയം

ഇവിടെവെച്ച് കാണണമെന്നായിരുന്നു മീര ആവശ്യപ്പെട്ടിരുന്നത് . കടലിന്നഭിമുഖമായുള്ള ഈ ഹോട്ടലിന്റെ മുറ്റത്തെ , യാത്രികർക്കായി പ്രത്യേകമായൊരുക്കിയ ഇരിപ്പിടത്തിൽ വെയിറ്റർകൊണ്ടുവന്ന തണുത്തജ്യൂസ് നുണഞ്ഞിറക്കുകയായിരുന്നു നരേന്ദ്രൻ . ഫോൺ ശബ്ദിച്ചു . അഭി ... വന്നുവെന്ന് അറിയിച്ചതാണു .   ആർത്തലച്ചുവരുന്ന തിരകളുടെ പൊട്ടിച്ചിരികേട്ട് , ഉല്ലാസത്തോടെ തലങ്ങും വിലങ്ങും പോകുന്ന സഞ്ചാരികളിലേക്ക് അയാൾ കണ്ണുംനട്ടിരുന്നു .   ഒരു കൊടുങ്കാറ്റുപോലെയാണു മീര വന്നതു . വന്നപാടെ അവൾ അയാൾക്കെതിരേയുള്ള സീറ്റിലിരുന്നു . ആദ്യമായാണു അവളെ കാണുന്നതെന്ന് അയാളെ തെല്ലും അലോസരപ്പെടുത്തിയതേയില്ല . അത്രമേൽ പരിചിതമായിരുന്നുവല്ലോ . വെണ്ണിലാവിന്റെ ചന്തമുണ്ടെങ്കിലും ഒട്ടും സുഖകരമല്ലാത്തവിധമുള്ള ഒരു കൂർത്തനോട്ടം കണ്ണുകളിൽ പതിയിരിക്കുന്നുവോയെന്നു അയാൾ സംശയിച്ചു . " അവസാനമായി ചോദിക്കുകയാണ് .... ഞാനിനി എന്ത്ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത് ... ?'' മുഖവുരയേതുമില്ലാതെ കണ്ണുകളിലെ തറച്ചനോട്ടത്തോടൊപ്പം പരുഷമായ ചോദ്യവും അവൾ അയാൾക്ക് നേരെയെറിഞ്ഞു

എന്റെ ചങ്ക് ബ്രസീൽ

                സന്തോഷ് ഏച്ചിക്കാനം         ഉച്ചക്ക് ശേഷമുള്ള മലയാളം ക്ലാസിൽ ഞങ്ങൾ ഏതാണ്ട് ഉറക്കം പിടിച്ചുതുടങ്ങിയ നേരത്താണ് രാജൻ മാഷ് കേറി വന്നത്. "നമ്മളിന്ന് പുതിയൊരു പാഠത്തിലേക്ക് കടക്കുകയാണ്." മുന്നിലെ ഡെസ്കിൽ ചൂരൽ കൊണ്ടടിച്ചുകൊണ്ട് മാഷ് പ്രഖ്യാപിച്ചു "എഡ്സൺ അരാന്റസ് ഡോ നാസിമെന്റോ"ആ പേര് കേട്ട ക്ലാസ്സിലെ എല്ലാവരും അമ്പരപ്പോടെ പരസ്പരം നോക്കി. സന്തോഷ് കുമാർ എന്ന എന്റെ പേര് തന്നെ അവരുടെയുള്ളിൽ കിടന്ന് ഇപ്പോഴും ദഹനക്കേടുണ്ടാക്കുന്നുണ്ട്. അപ്പോഴാണ് ഈ നാസിമെന്റോ!!! മാഷ് തുടർന്നു. "ലോക ഫുട്ബോൾ ചരിത്രത്തിലെ കിരീടം വെക്കാത്ത രാജകുമാരൻ. പന്ത് കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന മഹാ മാന്ത്രികൻ." ഒരു നിമിഷം നിശ്ശബ്ദനായ ശേഷം നേരിയ ചിരിയോടെ രാജൻ മാഷ് എല്ലാവരെയും നോക്കി."അതാരാണെന്നറിയാമോ?""പെലെ" ഞാൻ പറഞ്ഞു. ഒരിക്കലും ഇങ്ങനെയൊരുത്തരം മാഷ് പ്രതീക്ഷിച്ചിരുന്നില്ല. കാസർഗോഡ് ജില്ലയിലെ ഈ ഓണം കേറാമൂലയിൽ പെലെയെ അറിയുന്നവൻ ആരെടാ എന്ന അർത്ഥത്തിൽ അത്ഭുതത്തോടും ചോദ്യം ചീറ്റിപ്പോയത്തിന്റെ ജാള്യതയോടും കൂടി രാജൻ മാഷ് എനിക്കുനേരെ കണ്ണുകൾ കൂർപ്പി

ഓർമ്മകൾ

ഒലിച്ചു പോവാനാവാതെ തളംകെട്ടിനിൽക്കുന്ന ചിലതുണ്ടോർമ്മകളിൽ... ആഴങ്ങളിൽനിന്നാ - ഴങ്ങളിലേക്കരിച്ചിറങ്ങുമ്പോൾ, ഉണർന്നു കിടക്കുന്നവ - യെല്ലാം നിശ്ചലമായ്....... നീറിപുകഞ്ഞെന്നുള്ളത്തിൽ നിന്നുരുകി ഉയരുന്ന ചുടുകണങ്ങളിൽ, സ്മൃതികളിലൊഴുകി വരുന്ന  തെന്നലിൻ തലോടലേറ്റു നിൻ നിഴൽ തെളിഞ്ഞിടുന്നു .. തളർന്നുറങ്ങിയ വേനൽ സന്ധ്യയിലെന്നോ നീയെ- ന്നാത്മാവിലുതിർത്ത നീർകണങ്ങളായവ - വീണ്ടും കുളിരണിയുന്നു...

പാറു

ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിവില്ലാത്ത ഇവളെ ഇനി എങ്കിലും എവിടേലും കൊണ്ടു പോയി കളയെടാ എന്ന അമ്മയുടെ പറച്ചിലിനു മുൻപിൽ ജിതിൻ ദഹിപ്പിച്ചൊന്നു പാറുവിനെ നോക്കി.. ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കാതെ ഇനി എങ്കിലും എന്റെ ജീവിതത്തിൽ നിന്നു ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന അർത്ഥം ആയിരുന്നു ആ നോട്ടത്തിനു എന്ന് മനസ്സിലായ പാറു അവർക്കു മുൻപിൽ തല കുനിച്ചു നിന്നു.. നീണ്ട 6 വർഷത്തെ പ്രണയത്തിനു ശേഷം.. വീട്ടുകാരെ ഉപേക്ഷിച്ചു ജിതിന്റെ കൂടെ ഇറങ്ങി വന്നവൾ ആണ് പാറു.. ആ വീടിന്റെ വലതുകാൽ വെച്ചു കയറി വരാൻ പറഞ്ഞു നിറഞ്ഞ ചിരിയോടെ തന്നെ സ്വീകരിക്കാൻ നിന്ന അമ്മയെ കണ്ടപ്പോൾ അത് പോലൊരു കുടുംബത്തിലേക്ക് വരാൻ പറ്റിയത് തന്റെ ഭാഗ്യം ആണെന്ന് പാറു കരുതി. അടുക്കളയിലെ പുക പോലും തന്നെ കൊണ്ടു കൊള്ളിപ്പിക്കാതെ....വീടിന്റെ മുറ്റം പോലും തന്നെ കൊണ്ടു വൃത്തിയാക്കാൻ സമ്മതിക്കാതെ എല്ലാ ജോലിയും അമ്മ ചെയ്യുമ്പോൾ.. അമ്മായിയമ്മ ആയിട്ടല്ല.. എന്റെ സ്വന്തം അമ്മ ആയിട്ടാണ് പാറു കണ്ടിരുന്നത്... നിസ്സാര കാര്യത്തിനും പോലും ജിതിൻ തന്നോട് ദേഷ്യപ്പെടുമ്പോൾ എന്റെ മോളെ വഴക്കു പറയരുതെന്ന് പറഞ്ഞു ജിതിനോട് ദേഷ്യപ്പെടാറുള്ള അമ്മ തനിക്കു പ്രസവിക്കാൻ കഴിയില

പ്രണയം

നിന്‍റെ വാക്കുകളിൽ, ചിന്തകളിൽ ഞാനില്ലാതാവുമ്പോൾ,അസഹനീയ മായൊരു വേദന എന്‍റെ നിമിഷങ്ങളെ കവർന്നെടുക്കാറുണ്ട്......... ഇടയ്ക്ക്,അതു ഹൃദയത്തിലൂടൊഴുകി ഉൾനെരമ്പുകളിൽ അക്ഷരങ്ങൾ കോർത്തിണക്കുന്നു.. ആത്മാവിനു പോലും വായിച്ചെടുക്കാൻ പറ്റാത്ത അനശ്വര ഗീതമായ് പുനർജനിക്കാൻ.........

വേനല്‍ക്കാലവസതി

കായലോരത്ത് ഒരു വേനല്‍ക്കാലവസതി യൌവനകാലം മുതല്‍ അച്ഛന്റെ മോഹമായിരുന്നു. തീവ്രമായ ഒരു പ്രണയ ബന്ധം പോലെ അച്ഛനത് മരിക്കുന്നത് വരെ നിലനിര്‍ത്തി . വര്‍ഷത്തിലൊരിക്കല്‍ കുടുംബത്തോടൊപ്പം കുറച്ചു ദിവസം അവിടെ താമസിക്കാന്‍ അഛന്‍ മാറ്റിവെച്ചു. അവര്‍ അവിടെ ചെലവഴിച്ച നാളുകളുടെ ചാരുത അമ്മ ആവര്‍ത്തിച്ചിരുന്ന പഴയ കഥകളിലൂടെ അവന്റെ മനസ്സില്‍ തെളിഞ്ഞുവന്നു. തന്‍റെ മകന്‍ വലുതായി വിവാഹിതന്‍ ആയപ്പോള്‍ മധുവിധു നാളുകള്‍ അവിടെ ആവാമെന്ന് അമ്മയാണ് നിര്‍ദേശിച്ചത്. കായലില്‍ നിന്നു വരുന്ന ശുദ്ധമായ കാറ്റ്, കായല്‍ വെളളത്തില്‍ വീണുകിടക്കുന്ന പൂനിലാവ്‌, പൊരിച്ച കായല്‍മീന്‍ , നല്ലവരായ ഗ്രാമവാസികള്‍ ... നഗരവധുവിനു അയാള്‍ പ്രലോഭനങ്ങള്‍ നല്കി. ഏറെക്കാലം പൂട്ടിക്കിടന്ന ജനലുകളും വാതിലുകളും അവര്‍ സാന്ധ്യവെളിച്ചത്തിലേയ്ക്കു തുറന്നിട്ടു. പൊടുന്നനെ കായലില്‍നിന്നു അടിച്ചുകയറിയ കാറ്റു മുറിയല്‍ ദുര്‍ഗന്ധം നിറച്ചു. കൊതുകുകളുടെ സംഘങ്ങളുടെ നിറുത്താത്ത ആക്രമണം . കായലോരത്ത് കൂട്ടിയിട്ട ചെറിയ മാലിന്യത്തില്‍ നിന്നു ഉയരുന്ന ചീത്ത ഗന്ധം . കടിപിടി കൂടുന്ന നായ്ക്കളുടെ ഒച്ചകള്‍ . പിന്നെ എന്തൊക്കെയോ അപശബ്ദങ്ങള്‍ . കായലോര വസതിയിലെ ആ

നിന്‍റെ വിരലുകള്‍

‘എന്‍റെ കൈവെള്ളയില്‍ തൊടാന്‍ അത്ര സുഖമുണ്ടാവില്ല കേട്ടോ. വിരലുകള്‍  വളരെ പരുക്കനാ. ദേ നോക്ക് ഒരു ഭംഗീം ഇല്ല’. വിവാഹ രാത്രിയില്‍  വിരലുകള്‍ കോര്‍ത്തു പിടിച്ചപ്പോള്‍ അവള്‍ എന്‍റെ ഇടത്തെ ചെവിയില്‍ പതിയെ മന്ത്രിച്ചതു ഞാനോര്‍ക്കുന്നു.. ഞാന്‍ അവളുടെ നീണ്ട വിരലുകള്‍ തലോടി. ജനാലയിലൂടെ ഞങ്ങളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കിയ പൂര്‍ണചന്ദ്രന്‍ അതുകണ്ട് ഒരു ചെറു പുഞ്ചിരി പരത്തി എന്ന് തോന്നി. ‘അനിക്കങ്ങനെ തോന്നുന്നില്ലല്ലോ’. ആ വിരലുകലുയര്‍ത്തി ഞാന്‍ എന്‍റെ മുഖത്തോടു ചേര്‍ത്തു വെച്ചു. ‘മദര്‍ തെരേസയുടെ വിരലുകള്‍ കണ്ടിട്ടില്ലേ? നീണ്ട ചുക്കിച്ചുളുങ്ങിയ ആ വിരലുകള്‍. അതു പോലെ തോന്നുന്നില്ലേ. ഇത് പാരമ്പര്യമാ, അച്ഛന്‍റെ, അമ്മായീടെ എല്ലാം വിരലുകള്‍ ഇതുപോലാ’. അവള്‍. ‘എന്‍റെ കൈവെള്ള കണ്ടില്ലേ, അതും പരുക്കനാ . ഇതു കണ്ടോ, എത്ര വരകളാണെന്ന് നോക്കൂ. അതും കറുത്തത്’. കൂടിച്ചേര്‍ന്ന ദിവസം തന്നെ സ്വന്തം പോരായ്മയെപ്പറ്റി തുറന്നു സംസാരിച്ച അവളുടെ ആത്മാര്‍ഥതയോട്  എനിക്ക് ബഹുമാനം തോന്നി. അനേക വിവാഹ വാര്‍ഷികങ്ങള്‍ക്കു ശേഷം എത്തിപ്പെട്ട ഈ കുടിയേറ്റ രാജ്യത്തും പലപ്പോഴും  ഈ കൈപുരാണം പൊങ്ങി വന്നു.  സ്വ