സെല്‍ഫി സെല്‍ഫ് ഗോളാകുമ്പോള്‍ 2013- ലായിരുന്നു അവന്റെ (അതോ അവളുടെയോ ?) പിറവി രേഖപ്പെടുത്തപ്പെട്ടത്. വിശ്വപ്രസിദ്ധമായ ഓക്സ്ഫഡ് ഡിക്ഷണറിയില്‍ അക്കൊല്ലത്തെ വാക്കായി ഇടംപിടിച്ച ' സെല്‍ഫി ' യെ ഇന്നിപ്പോള്‍ അറിയാത്തവരായി ആരുമുണ്ടാകില്ല. ക്യാമറയുള്ള മൊബൈല്‍ സ്വന്തമായുള്ളവരില്‍ അറിഞ്ഞോ അറിയാതെയോ സെല്‍ഫി ഒരിക്കലെങ്കിലും പരീക്ഷിച്ചിട്ടില്ലാത്തവരും ചുരുങ്ങും. ഫേസ്ബുക്കിലെങ്ങുമിപ്പോള് സെല്‍ഫിയുടെ പ്രളയമാണ്. സെലിബ്രിറ്റികള്‍ മുതല്‍ തെരുവു പിള്ളേര് വരെ സെല്ഫിയുണ്ടാക്കി പോസ്റ്റ് ചെയ്ത് ലൈക്കും കമന്റും വാരിക്കൂട്ടുന്നു. ടെക്ക് ലോകവുമായി വലിയ പരിചയമില്ലാത്തവര്‍ക്കായി: സെല്‍ഫി എന്നാല്‍ ഒരു പുതിയ കണ്ടുപിടുത്തമൊന്നുമല്ല. കൈയിലിരിക്കുന്ന ക്യാമറ സ്വന്തം മുഖത്തിനു നേരെ പിടിച്ച് , അല്ലെങ്കില്‍ കണ്ണാടിയില്‍ നോക്കി നമ്മുടെ മുഖംതന്നെ ഫോക്കസ് ചെയ്ത് ഒരു ക്ലിക്ക്. സ്വന്തം ഫോട്ടോ സ്വയം എടുക്കുക എന്ന് ലളിതമായി പറയും. നമ്മുടെ കൈയിലെ ഡിജിറ്റല്‍ ക്യാമറ / ക്യാമറ മൊബൈല്‍ പുറംലോകത്തെ പകര്‍ത്താനുള്ളതല്ല , സ്വന്തം മുഖം പകര്‍ത്തി നിര്വൃതിയടയാനുള്ളതാണെന്ന തലതിരിഞ്ഞ ചിന്താഗതിയാണ് സെല്‍ഫി. പണ്ട് കുള...
കിണ്ണം കട്ട കള്ളൻ....