Skip to main content

അഘോരികൾ :- സത്യവും മിഥ്യയും

 


അഘോരികൾ ക്രൂരന്മാരോ മൃതദേഹം ഭക്ഷിക്കുന്നവരോ അല്ല!! വ്യത്യസ്തമായ കാഴ്ചപ്പാടുകളും പുറം ലോകം അറിയുന്ന ഭീതിതമായ ഏച്ചുകെട്ടലുകളും കൂടെചേർന്ന്

ഈ സന്യാസി സമൂഹം പൊതുവേ എന്നും ജനങ്ങൾക്കിടയിൽ പേടിപ്പെടുത്തുന്നവരോ വെറുക്കപ്പെടുന്നവരോ ആയിത്തീർന്നു.

ഭാരതത്തിന്റെ അഘോരി സന്യാസി സമൂഹത്തിന്റെ ഉല്പത്തിക്ക് ഏകദേശം അഞ്ചു സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. നിഷ്ഠകൊണ്ടും ആചാരങ്ങൾ കൊണ്ടും അഘോരമാർഗം മറ്റു സന്യാസി സമൂഹങ്ങളുടെ രീതിയിൽനിന്നും വിഭിന്നമാണ്.

അഥർവ്വവേദത്തിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന ക്രൂരനായ സുമന്ത മുനിയിൽ നിന്നാണ് ഈ വേദമന്ത്രങ്ങളുടെ അത്ഭുതകരമായ ശക്തികളെക്കുറിച്ച് പുറംലോകം അറിഞ്ഞു തുടങ്ങിയത്. അഥർവ്വവേദം അഭ്യസിക്കുന്ന സന്യാസിവര്യന്മാർ ക്ഷിപ്രകോപികളും പ്രലോഭനങ്ങൾക്കു വഴിപ്പെടുന്നവരും ആണെന്നുള്ളത് തർക്കമറ്റ കാര്യമാണ്. പ്രലോഭനങ്ങൾക്ക് വഴിപ്പെട്ട് ചില ഗുരുക്കന്മാർ ശിഷ്യന്മാർക്ക് അഥർവവേദത്തിൽ നിന്നുള്ള മൂലമന്ത്രങ്ങൾ പഠിപ്പിക്കുകയും പിന്നീട്, സുമന്ത മുനിയുടെ പരമ്പരയിൽ നിന്ന് അഘോരികൾ ഇന്ന് ആരാധിക്കുന്ന പരമഗുരുവായ സന്യാസിനി ഭൈരവി ബ്രാഹ്മിണി ഈ വിദ്യകൾ സ്വായത്തമാക്കുകയും തന്റെ ശിഷ്യഗണങ്ങൾക്ക് പകർന്നു നൽകുകയും ചെയ്തു. ശ്രീരാമകൃഷ്ണ പരമഹംസർ അഥർവ്വ വേദങ്ങൾ അതിന്റെ മൂലമന്ത്രങ്ങൾ തുടങ്ങിയവ അഭ്യസിച്ചത് ഈ സന്യാസിനിയിൽ നിന്നാണ്. അഥർവ്വ വേദത്തിൽ പറയുന്ന അഭ്യാസങ്ങൾ ഹൃദിസ്ഥമാക്കിയാൽ അമാനുഷിക ശക്തികൾ കൈവരിക്കാൻ കഴിയും എന്നുള്ളതിന്റെ ഉദാഹരണമാണ് മധ്യ ടിബറ്റിലെ ചില ലാമമാർ. അഘോരികളുമായി അടുത്ത ബന്ധം പുലർത്തുന്ന ലാമമാർ അവരിൽ നിന്നും സ്വായത്തമാക്കിയ കഴിവുകൾ ഇന്നും തുടർന്നുപോകുന്നു.

അഘോരികൾക്ക് ശിവനാണ് ഏകദൈവം. ശിവനിൽ ലയിക്കാൻ, ശിവനെ ഭജിക്കാൻ - അതിലൂടെ സംസാരത്തിൽ നിന്നുള്ള മോചനവും ആത്യന്തികമായ ആത്മസ്വത്വത്തെ തിരിച്ചറിയുകയുമാണ് തങ്ങളെന്ന് ഇവർ അവകാശപ്പെടുന്നു. ഭൈരവനെപോലെ ശ്മശാനത്തിലാണ് വാസം . ശരീരത്തെക്കുറിച്ചുള്ള ചിന്തകൾ ഇവരെ ബാധിക്കുന്നേയില്ല. തങ്ങൾക്ക് പുറത്തുള്ളതെല്ലാം മിഥ്യയാണെന്ന് ഇവർ വിശ്വസിക്കുന്നു. ആളുകൾ കടന്നുവരാൻ മടിക്കുന്ന ശ്മശാനഭൂമിയിൽ ഏകാഗ്രതയോടെ ധ്യാനിക്കാൻ അവർക്ക് കഴിയുന്നു.

ക്രിയായോഗത്തിലും ഹഠയോഗത്തിലും പ്രാവീണ്യം നേടുന്ന അഘോരികൾ, ക്രിയായോഗത്തിലെ രാജയോഗത്തിൽ സാക്ഷാത്കാരം നേടുന്നവരാണ് . മനുഷ്യ ചിന്തകൾക്കതീതമായി പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലാണ് ഓരോ അഘോരി സന്യാസിമാരുടെയും മനശക്തി. പ്രകൃതിയിൽ നടക്കുന്ന എല്ലാ മാറ്റങ്ങളും ഇവർക്ക് നൊടിയിടയിൽ അറിയുവാൻ കഴിയും. ആത്മീയ ശക്തിയെ ഉണർത്തുന്നതിൽ അപാരമായ പ്രാവീണ്യം നേടിയവരാണ് അഘോരികൾ. ശക്തിയുടെ ഉറവിടം ബോധമാണ് , ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി. പ്രപഞ്ചശക്തിയാണ് കുണ്ഡലിനി .സാധകന് സ്വന്തം ശരീരത്തിൽ തന്നെ അനുഭവിച്ചറിയാൻ കഴിയുന്ന പ്രപഞ്ചശക്തിയാണിത് . പരമശിവൻ പാർവതിദേവിക്ക് ഉപദേശിച്ചു കൊടുത്തതാണെന്ന് പുരാണങ്ങൾ പറയുന്നു .

അഘോരി സന്യാസി സമൂഹത്തെക്കുറിച്ച് ഇന്ന് വിവിധ മാധ്യമങ്ങളിലും വെബ്സൈറ്റുകളിലും പ്രചരിച്ചുവരുന്ന നുണകഥകളുടെ പ്രചരണം തീർത്തും അപലപനീയമാണെന്ന് പറയാതെ വയ്യ. എരിയുന്ന ചിതയിൽ നിന്നും മനുഷ്യശരീരഭാഗങ്ങൾ കടിച്ചുവലിച്ചു തിന്നുന്ന രംഗങ്ങൾ ഭീതിപ്പെടുത്തുന്നവിധം പല വെബ്സൈറ്റുകളിലും കാണാൻ കഴിയും. നീണ്ടതാടിയും, ജഡപിടിച്ച മുടിയും, ശരീരമാസകലം ഭസ്മം പൂശി, ഒരു കൈയിൽ ത്രിശൂലവും മറുകയ്യിൽ തലയോടും പിടിച്ചു നിൽക്കുന്ന ഇവരാണ് അഘോരികൾ എന്നപേരിലറിയപ്പെടുന്നത്. എന്നാൽ ഇവരല്ല യഥാർത്ഥ അഘോരികൾ എന്ന് അറിയുക. വയറ്റിപ്പിഴപ്പിനുവേണ്ടി കെട്ടിയ വേഷങ്ങൾ ആണെന്ന് തിരിച്ചറിയുക. യഥാർത്ഥ അഘോരികൾ കൗപീനം ഉടുത്തു (ചിലപ്പോൾ നഗ്നരായി), രുദ്രാക്ഷമാലകൾ കഴുത്തിലണിഞ്ഞ്, ജടപിടിച്ച മുടിയും വളർത്തി, ഭസ്മകുറിയും ചാർത്തി, കമണ്ഡലവും, ത്രിശൂലവും കൈകളിൽ ഏന്തി കടഞ്ഞെടുത്ത ദേഹപ്രകൃതിയോടെ ഉറച്ച കാൽവെപ്പുമായി നടക്കുന്ന അഘോരി സന്യാസിമാരെ അവരുടെ തേജസിൽ നിന്ന് തന്നെ തിരിച്ചറിയാം. അതി തീഷ്ണമായ ആണ് ഇവരുടെ കണ്ണുകൾ. ചോരപൊടിയുന്ന ആ നോട്ടം എതിരിട്ടുനിൽക്കുക, സാധാരണ മനുഷ്യജീവന് അപ്രാപ്യമാണ്. ആരെയും

ശ്രദ്ധിക്കുകയോ, ഭിക്ഷ യാചിക്കുകയോ അഘോരികൾ ചെയ്യാറില്ല.

അഘോരികളെ കണ്ടെത്തുക എളുപ്പമല്ല. കാശിയിലും, ഉത്തരകാശിയിലും, ഒൻപത് ശക്തി പീഠങ്ങളിലും, കുംഭമേള നടക്കുന്ന സ്ഥലത്തും ആണ് ഇവരെ കണ്ടെത്താൻ സാധ്യത. ഉത്തരേന്ത്യയിലെ കൊടുങ്കാടുകളിലും ഹിമാലയത്തിലും ആണ് ഇവർ സ്ഥിരമായി കഴിയുന്നത് . അമാനുഷികമായ സിദ്ധികൾ പൊതുവേദിയിൽ പ്രദർശിപ്പിക്കാനോ, പ്രഭാഷണങ്ങൾ നടത്താനോ ഇവർ ഒരിക്കലും തയ്യാറാവുകയില്ല. അഘോരി സന്യാസി സമ്പ്രദായത്തിൽ സന്യാസിമാരും സന്യാസിനിമാരും ഉണ്ട്. പ്രജനനം ഇവർക്ക് നിഷിദ്ധമായതിനാൽ പുതിയ അംഗങ്ങളെ ചേർക്കുന്നതാണ് ഇവരുടെ രീതി. അനവധി കടുത്ത പരീക്ഷണ പ്രക്രിയകടമ്പകൾ കടന്ന ശേഷം മാത്രമേ സംഘത്തിൽ പ്രവേശനം സാധ്യമാകൂ. മാസങ്ങളോളവും വർഷങ്ങളോളവും നീളുന്ന നിരീക്ഷണസമയത്ത് പിന്തള്ളുന്ന കൂട്ടരാണ് വേഷം കെട്ടി ഞങ്ങളും അഘോരികളാണ് എന്ന് പറയുന്ന കൂട്ടർ. ഈ രണ്ടാമത്തെ കൂട്ടർ ചെയ്യുന്ന അധമ പ്രവർത്തികൾ ഒന്നും തന്നെ യഥാർത്ഥ അഘോരികൾ ചെയ്യുന്നില്ല എന്നതാണ് സത്യം. തങ്ങളുടേതായ ആചാരനുഷ്ഠാനങ്ങളിൽ ഉറച്ചുനിന്ന് പ്രകൃതിയുമായി ഇണങ്ങി പ്രകൃതിയിലെ അദ്‌ഭുതസിദ്ധികൾ സ്വായത്തമാക്കി ആത്മശാന്തിയും സമാധാനവും നേടി ജീവിക്കുന്ന ഒരു സന്യാസിസമൂഹമാണ് അഘോരികൾ . വടക്കേ ഇന്ത്യയിലെ ഹിന്ദുമത സംഘടനകളാണ് ഈ സന്യാസി സമൂഹത്തിന് സഹായം നൽകുന്നത്.

കടുത്ത യാഥാസ്ഥികരായ അഘോര മാർഗ്ഗത്തിൽ ജീവിക്കുന്ന ഒരു ചെറിയ വിഭാഗമാണ് അഘോരികൾ. ഈ സംഘവുമായി ചേർന്നശേഷം അഘോരദീക്ഷ കൈവരിക്കാൻ കഴിയാതെ പുറന്തള്ളപ്പെടുന്നവരാണ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവർ. ഇക്കൂട്ടർ കാപാലികരും ദുർമന്ത്രവാദം നടത്തുന്നവരും സ്വഭാവവൈകൃതമുള്ളവരുമാണ് . ശരിക്കുള്ള അഘോരികളും കപട അഘോരികളും, ഇടതുപക്ഷവും വലതുപക്ഷവും ആയി ചേരിതിരിഞ്ഞു ഇന്നത്തെ അവസ്ഥയിൽ എത്തിനിൽക്കുന്നു. വലതുപക്ഷക്കാർ ആയ വാമഭാഗികളാണ് യഥാർത്ഥ അഘോരികൾ. ഈ മായാപ്രപഞ്ചത്തിന്റെ നശ്വരത മനസ്സിലാക്കിയ ചില ജ്ഞാനികൾ പ്രകൃതിയാണ് സത്യം എന്ന് മനസ്സിലാക്കിയതിന്റെ ഫലമായാണ് അഘോരിമാർഗം രൂപീകൃതമായത് എന്ന് പറയപ്പെടുന്നു. സുഖദുഃഖ സമ്മിശ്രമാണ് ജീവിതം എങ്കിലും ദുഃഖമാണ് മനുഷ്യ ജീവിതത്തിൽ കൂടുതൽ. ക്ഷണികമായ മനുഷ്യജീവിതത്തിൽ സംജാതമാകുന്ന ജനനം മുതൽ മരണം വരെയുള്ള ജീവിതപ്രക്രിയകളെ എല്ലാം മറന്നുള്ള ഒരു ലോകമാണ് അഘോരികൾ വിഭാവനം ചെയ്യുന്നത് . ജീവിച്ചിരിക്കുന്ന സമയം ശരിക്കും ആസ്വദിക്കുക, ആനന്ദം കൊണ്ട് മനസിനെ നിറയ്ക്കുക, അതിന് പ്രകൃതിയെ കൂട്ടുപിടിക്കുക. പ്രകൃതി നൽകുന്ന ശരീരം കൊണ്ട്, പ്രകൃതിയെ മറികടക്കുന്ന ചിന്തകൾ ഒഴിവാക്കി, പ്രകൃതിയിൽ ലയിച്ചു ജീവിക്കുന്ന അഘോരികൾ മുന്നോട്ടുവയ്ക്കുന്ന തത്വം മറ്റൊരു രീതിയിൽ നാം അനുഭവിക്കാറുണ്ട്.

പ്രകൃതിയുടെ നിയമങ്ങൾ, നിർണ്ണയങ്ങൾ, എല്ലാംതന്നെ മനുഷ്യന് അനുകൂലമായാണ്. അതിനെ മറികടക്കാൻ തക്കവണ്ണം അഘോരികൾ അവരുടെ വഴികൾ തേടുന്നു. ആഘോരം എന്നാൽ ശിവന്റെ തെക്കോട്ട് തിരിഞ്ഞു നിൽക്കുന്ന മുഖത്തിന്റെ പേരാണ്. ( മറ്റ് നാല് മുഖങ്ങൾ - ഈശാനം, തത്പുരുഷം, വാമദേവം, സദ്യോജാതം ). അഘോരി, ആഘോരം എന്നതൊക്കെ ശിവന്റെ പര്യായങ്ങളാണ്. ശിവചൈതന്യം ഉൾക്കൊള്ളുന്ന ഘോരവും ആഘോരവും അഗ്നിയുടെ പര്യായങ്ങളാണ്. പ്രകൃതിശക്തിയെ അറിയുക പിന്നെ, മന്ത്രതന്ത്രങ്ങളിലൂടെ ആ ശക്തിയെ വരുതിയിലാക്കാൻ പഠിക്കുക. ശക്തിയാണ് സൃഷ്ടിയുടെ കാരണം എന്ന തത്വത്തെ അനുഷ്ഠിക്കുന്ന അഘോരികൾ അടിസ്ഥാന മന്ത്രജപത്തിലൂടെ അഗ്നിയും നിയന്ത്രിക്കാൻ പഠിക്കുന്നു. പ്രകൃതിയിൽ നടക്കുന്ന എല്ലാ മാറ്റങ്ങളും ഇവർക്ക് നൊടിയിടയിൽ അറിയാൻ കഴിയും. മനുഷ്യ ചിന്തകൾക്കതീതമായി പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലാണ് ഓരോ അഘോരിസന്യാസിമാരുടെയും മനശക്തി. പരകായപ്രവേശം നടത്താൻ അഘോരികൾക്ക് കഴിയും. ആത്മീയശക്തി ഉണർത്തുന്നതിൽ അപാരമായ പ്രാവീണ്യം നേടിയവരാണ് ആഘോരികൾ. ശക്തിയുടെ ഉറവിടം ബോധമാണ്. ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി. പ്രാണസാക്ഷാത്കാരമാണ് കുണ്ഡലിനിയോഗം. സാധകന് സ്വന്തം ശരീരത്തിൽ തന്നെ അനുഭവിക്കാൻ കഴിയുന്ന എന്ന് പറയുന്നു സാധകന് സ്വന്തം ശരീരത്തിൽതന്നെ അനുഭവിച്ചറിയാൻ കഴിയുന്ന പ്രപഞ്ചശക്തിയാണിത്. പരമശിവൻ പാർവതിദേവിക്ക് ഉപദേശിച്ച് കൊടുത്തതാണ് എന്ന് പുരാണങ്ങളിൽ പറയുന്നു.

അഘോരി സന്യാസിസമ്പ്രദായത്തിൽ പുരുഷ സന്യാസികളും സ്ത്രീ സന്യാസിനിമാരും ഉണ്ട്. സ്ത്രീക്കും പുരുഷനും തുല്യസ്ഥാനമാണ് ആഘോരികൾക്കിടയിൽ. താന്ത്രികലൈംഗികതയും ഇവർ പുലർത്തുന്നു. പൗർണമി ദിവസം മാത്രമേ അഘോരികൾ ഈ സാക്ഷാത്കാരത്തിനുവേണ്ടി തുനിയുകയുള്ളൂ. അന്ന് താന്ത്രികസാധനയുടെ സാമൂഹികമൈഥുന സമയമാണ്. നരനും നാരിയും ഒന്നാകുന്ന പുണ്യമുഹൂർത്തമാണ് അന്ന്. ശിവനും പാർവതിയും ഈ രീതിയിൽ ആനന്ദമൂർച്ഛയിൽ എത്തിയതായി കാണാം. ഈ അവസ്ഥയിൽ തങ്ങളുടെ സൂക്ഷ്മശരീരം ജ്വലിക്കുന്നതായും ആ നിർവൃതിയിൽ പരമാത്മചൈതന്യം അബോധമനസ്സിൽ തെളിയുന്നതായും അഘോരികൾ സാക്ഷ്യപ്പെടുത്തുന്നു. ഊർജ്ജവും ജഡവും യോജിക്കുക തന്നെ വേണം, അപ്പോൾ മാത്രമേ പൂർണതയിലേക്കുള്ള പ്രയാണം പൂർത്തിയാകുന്നുള്ളൂ .

ലഹരിവസ്തുക്കളും മാംസഭക്ഷണവും അഘോരിമാർഗ്ഗത്തിൽ അനുവദനീയമാണ്. പക്ഷേ എല്ലാം പരിമിതമായ അളവിൽ മാത്രമേ ഉപയോഗിക്കാവൂ. ഇവർ കയ്യിൽ കിട്ടുന്നതെന്തും കഴിക്കും. ഇവർക്ക് സർവ്വവും ബ്രഹ്മം. പട്ടി അടക്കമുള്ള മൃഗങ്ങളുമായി ആഹാരം പങ്കുവയ്ക്കുന്നതിനും ഒരു മടിയുമില്ല. ഭാംഗ് ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്. കഞ്ചാവ് ചെടിയുടെ ഇലകൾകൊണ്ടും പൂക്കൾകൊണ്ടും ഉണ്ടാക്കുന്ന ഒരുതരം ലഹരി പദാർത്ഥമാണ് ഭാംഗ്. ഉദ്ദേശം ബിസി - 1000 മുതൽതന്നെ ഹൈന്ദവസംസ്കാരത്തിന്റെ അഭിവാജ്യ ഘടകമായിതീർന്ന ഒരു ലഹരി പദാർത്ഥമാണ് ഭാംഗ്. ശിവാരാധനയ്ക്ക് പേരുകേട്ട വാരണാസിയിൽ എല്ലാ സമയങ്ങളിലും ഭാംഗ് നിർമ്മിക്കാറുണ്ട്. ഹോളി പോലെയുള്ള ആഘോഷങ്ങളിൽ വിളമ്പുന്ന പ്രധാന പാനീയമാണ് ഭാംഗ്. മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്ന ഒരു പച്ചമരുന്നായി ഇതിനെ അഥർവ്വവേദത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. ഹിന്ദു ദൈവങ്ങളുടെ വിശേഷിച്ച് ശിവന്റെ വിശിഷ്ടഭോജ്യം ആയി ഇതിനെ കാണുന്നവരുണ്ട്. അതുകൊണ്ടുതന്നെ ധ്യാനിക്കാനുള്ള സഹായിയായി ഭാംഗ് ഉപയോഗിക്കാറുണ്ട്. ഉത്തരേന്ത്യയിൽ ഹോളി പോലെയുള്ള ആഘോഷങ്ങളിൽ വിളമ്പുന്ന പ്രധാന പാനീയമാണ് ഭാംഗ്. അതേസമയം ശിവാരാധനയ്ക്ക് പേരുകേട്ട വാരണാസിയിലും ഉത്തരകാശിയിലുമെല്ലാം എല്ലാ സമയങ്ങളിലും ഭാംഗ് നിർമ്മിക്കാറുണ്ട്. കഞ്ചാവിന്റെ പൂമൊട്ടുകളും ഇലയും നല്ലപോലെ അരച്ച് പാലും, നെയ്യും, സുഗന്ധദ്രവ്യങ്ങളും ചേർത്ത് നല്ലപോലെ കലക്കിയാണ് ഭാംഗ് നിർമ്മാണം.

സൂര്യന്റെ ഊർജ്ജവും ശുദ്ധജലവും ഉണ്ടെങ്കിൽ അഘോരികൾ അനേക ദിവസം ജീവിക്കും എന്ന് പറയപ്പെടുന്നു. അഘോരികൾ രാത്രി ഉറങ്ങാറില്ല. മന്ത്രജപം ആണ് ഈ സമയം നടത്തുക - സന്ധ്യാവന്ദനവും, സൂര്യാരാധനയും കൃത്യമായി നടത്തുന്ന ഇവർ പ്രഭാതവന്ദനവും കഴിഞ്ഞതിനുശേഷമേ ഉറങ്ങാറുള്ളു . 50 വർഷം മുൻപുനടന്ന ഇന്ത്യ - ചൈന യുദ്ധത്തിൽ യോഗസിദ്ധി നേടിയ സന്ന്യാസിമാർക്കൊപ്പം ആഘോരികളും ചൈനക്കാരെ തുരത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇവരുടെ താവളങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആക്രമണമുണ്ടായപ്പോൾ ആണ് ഇവർ പ്രതികരിച്ചത്. അല്ലാതെ ഭാരതത്തെ വിദേശ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള ചുമതലയതൊന്നും ഏറ്റെടുത്തിട്ടില്ല, ഏറ്റെടുക്കുകയുമില്ല .

അഘോരികളെക്കുറിച്ചുള്ള പല പ്രാചീനഗ്രന്ഥങ്ങളും ഭാരതത്തിൽ ഉണ്ടായിരുന്നു. എങ്കിലും അതൊന്നും ഇന്ന് ലഭ്യമല്ല. ദിനക് റാം, തുക് റാം എന്നിവരുടെ ചില ഗ്രന്ഥങ്ങൾ അഘോരികൾക്കുറിച്ച് പറയുന്നുണ്ടെങ്കിലും വാമഭാഗ അഘോരികളെക്കുറിച്ചു നാമമാത്ര അറിവുകളെ ഉള്ളൂ. ഹ്യൂയാൻ സാങ്, അഘോരികളെ കണ്ടതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മാർക്കോപോളോ, അഘോരപഥത്തോടു സാമ്യമുള്ള ചില സിദ്ധാന്തങ്ങൾ എഴുതിയിട്ടുണ്ട് എന്നും പറയപ്പെടുന്നു. അഘോരികളുടെ മരണവും വിചിത്രമാണ്. തപ:ശക്തിയിലൂടെ മരണം മുൻകൂട്ടി അറിയാൻ കഴിയുന്നവരാണ് ഇവർ. ആ സമയം ഒരു ശിഷ്യനെയും കൂട്ടി നിബിഡമായ വനത്തിനുള്ളിൽ എവിടെയെങ്കിലും പോയി ശിഷ്യന് തനിക്ക് സ്വായത്തമായ എല്ലാ സിദ്ധികളും നൽകി ജീവൻ വെടിയുന്നു. സമാധിയായ അഘോരിയുടെ തലയോട് ശിഷ്യനു അവകാശം ഉള്ളതാണ് ഇത് സ്വന്തമായി ഉപയോഗിക്കുകയോ വിഗ്രഹത്തിനു മുന്നിൽ വയ്ക്കുകയോ ചെയ്യുന്നു.

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല