Skip to main content

നോസ്ട്രഡാമസ്... പ്രവചനങ്ങളുടെ രാജാവ്..!!!

 


നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഭൂമിയില്‍ നോസ്ട്രഡാമസ് എന്നൊരു മനുഷ്യന്‍ ജീവിച്ചിരുന്നു. ഈ ലോകം കണ്ട ഏറ്റവും വലിയ ഭാവി പ്രവചിക്കുന്ന ആള്‍. അയാള്‍ താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ ആയിരക്കണക്കിന് വര്‍ഷങള്‍ക്ക് ശേഷം ഉള്ള കാര്യങ്ങള്‍ ആണ് കൂടുതലായും പ്രവചിച്ചിരുന്നത്.

ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം ഹിറ്റ്ലറുടെ ഉയര്‍ച്ച, 1970ല്‍ അറബ് രാജ്യങ്ങളുടെ മുന്നേറ്റം, പോപ്പിനെതിരെയുള്ള വധ ശ്രമം എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ അദ്ദേഹം പ്രവചിച്ചിരുന്നു. നൊസ്ട്രഡാമസ് ഒരു വൈദ്യനായിരുന്നു. ജൂത വൈദ്യന്മാരുടെ പരമ്പരയിലാണ് അദ്ദെഹത്തിന്‍റെ ജനനം. പക്ഷെ പ്രവചന സിദ്ധിയാണദ്ദേഹത്തെ ചിരസ്മരണീയനാക്കിയത്. നോസ്ട്രഡാമസ് സ്വന്തം മരണം പ്രവചിച്ചിരുന്നു.1566 ജൂലായ് ഒന്നിന് രാത്രി തനിക്ക് ശുഭരാത്രി ആശംസിച്ച പരിചാരകനോട് അടുത്ത സൂര്യോദയം വരെ താന്‍ ജീവിച്ചിരിക്കില്ല എന്നദ്ദേഹം പറഞ്ഞു.

നോസ്ട്രഡാമസ്ന്റെ പ്രവചനങ്ങള്‍ കൂടുതലും കവിതാ രൂപത്തില്‍ ആയിരുന്നു. അദ്ധേഹത്തിന്റെ അടുക്കല്‍ ഒരുപാട് പേർ ഭാവി അറിയാന്‍ പോകുമായിരുന്നു. ചുരുക്കം ചിലര്‍ക്കൊക്കെ അദ്ദേഹം മറുപടി നല്‍കി. ബാക്കി ഉള്ളവയ്ക്ക് മൗനം അവലംബിച്ചു. പക്ഷെ അദ്ദേഹം മറുപടി പറഞ്ഞതെല്ലാം ഭാവിയില്‍ യാഥാര്‍ത്ഥ്യം ആയി !.. നോസ്ട്രഡാമസ് കവടി നിരത്തിയും മറ്റും അല്ലായിരുന്നു പ്രവചിച്ചിരുന്നത്. ചില സമയങ്ങളില്‍ അദ്ധേഹത്തിന്റെ മനസ്സില്‍ തോന്നിയിരുന്നത് എപ്പോഴും പോക്കറ്റില്‍ കൊണ്ട് നടക്കാറുള്ള ഡയറിയില്‍ എഴുതിയിടുക ആയിരുന്നു. പക്ഷെ ഈ ലോകത്തുള്ളവരെ എല്ലാം ഞെട്ടിച്ച അദ്ദേഹത്തിന്റെ പ്രവചനം ഏതാനും വര്‍ഷങ്ങക്ക് മുന്‍പ് നാം കണ്ടു.

അദ്ദേഹം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞ കാര്യം. അന്ന് അമേരിക്ക രൂപീക്രിതം പോലും ആയിട്ടില്ല...വിമാനം കണ്ടുപിടിച്ചിട്ടുമില്ല..." നോസ്ട്രഡാമസ്ന്റെ ഡയറിയില്‍ ഇങ്ങനെ എഴുതിയിരുന്നു "ഭൂമിയുടെ ഇത്ര അക്ഷാംശത്തില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ രണ്ടു ഇരട്ട ഗോപുരങ്ങളെ ഭീമന്‍ ഇരുമ്പ് പക്ഷികള്‍ വന്നു തകര്‍ക്കുമെന്നും അത് ലോകത്തിലെ ഏറ്റവും വലിയ ചേരി തിരിവിന് കാരണം ആകും എന്നും." അതെ... സെപ്റ്റംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം.... ഇന്റര്‍നെറ്റ്ലും മറ്റും നോസ്ട്രഡാമസ് പ്രവചനങ്ങള്‍ വീണ്ടും വാര്‍ത്ത ആയി.

നോസ്ട്രഡാമസ് പ്രവചനങ്ങള്‍ എഴുതിയ ഡയറി നൂറ്റാണ്ടുകള്‍ സൂക്ഷിച്ചു വെക്കാനും ഒരു കാരണം ഉണ്ട്‌. വയസ്സായ നോസ്ട്രഡാമസ് നിര്യാതനായി. അദ്ദേഹത്തിന്‍റെ മൃതദേഹം രാജാവിന്റെ സാന്നിധ്യത്തില്‍ കല്ലറയില്‍ അടക്കിയ ശേഷം എല്ലാവരും പിരിഞ്ഞു പോയി. തിരിച്ചു കൊട്ടാരത്തില്‍ എത്തിയ രാജാവ് നോസ്ട്രഡാമസിന്റെ ഡയറി വേണം എന്ന് ആവശ്യപ്പെട്ടു. ഡയറി എപ്പോഴും അദ്ദേഹം ഷര്‍ട്ടിന്റെ പോക്കറ്റില്‍ ആണ് വെക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. പക്ഷെ എല്ലാ ഷര്‍ട്ടും പരിശോദിച്ചു,ആളുകള്‍ അദേഹത്തിന്റെ വീടും പരിസരവും അരിച്ചു പറുക്കി, ഡയറി മാത്രം കിട്ടിയില്ല. അന്നേരം ആണ് ഒരാള്‍ പറഞ്ഞത്... നോസ്ട്രഡാമസിനെ അടക്കിയപ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ ചിലപ്പോള്‍ കാണുമായിരിക്കും...

എല്ലാവരും വീണ്ടും ശവക്കല്ലറയില്‍ എത്തി, കല്ലറ കുത്തി തുറന്നു. അതെ പോക്കറ്റില്‍ ഡയറി ഉണ്ടായിരുന്നു. അത് തുറന്നു ആദ്യത്തെ പേജ് വായിച്ചപ്പോള്‍ എല്ലാവരും ഞെട്ടിത്തരിച്ചു പോയി, ആദ്യത്തെ പേജില്‍ ഇങ്ങനെ എഴുതിയിരുന്നു " നിങ്ങള്‍ ഇത്രാം തീയതി എന്‍റെ ശവക്കല്ലറ കുത്തി തുറന്നു എന്‍റെ ഡയറി എടുക്കും "!!...

ആ ഡയറിയില്‍ ഇങ്ങനെയും എഴുതിയിട്ടുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷം ലോകത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്നും അതിനു ശേഷം ഇത്രാം അക്ഷാംശത്തില്‍ സ്ഥിതി ചെയ്യന്ന രണ്ടു രാജ്യങ്ങള്‍ ആയിരിക്കും വന്‍ ശക്തികള്‍ എന്ന്. ആ അക്ഷംശത്തില്‍ പറയുന്ന രാജ്യങ്ങള്‍ ഇന്ത്യയും ബ്രസീലും ആണ് ഇന്ന്. ഇതു യാഥാര്‍ത്ഥ്യം ആവുമോ ?? അതോ നോസ്ട്രഡാമസിനും പിഴച്ചോ ?? അതോ അദ്ധേഹത്തിനു അക്ഷാംശം കണക്കു കൂടിയതില്‍ ചെറിയ തെറ്റ് പറ്റിയോ ?? കാരണം അക്ഷാംശത്തിൽ ചെറിയ മാറ്റം വന്നാല്‍ രാജ്യങ്ങൾ ചൈന - അമേരിക്ക എന്നിങ്ങനെ ആവും.

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല