Skip to main content

വൈറ്റ് ടോര്‍ച്ചറിങ് റൂം

 


വെളുത്ത നിറം നന്മയുടേയും സമാധാനത്തിന്റെയും സന്തോഷത്തിന്റേയുമൊക്കെ പ്രതീകമായാണ് പൊതുവെ പറഞ്ഞുവെയ്ക്കുന്നത്. മറുവശത്ത് കറുത്ത നിറത്തിന് തിന്മയുടേയും ഭീകരതയുടേയും, മരണത്തിന്റേയുമൊക്കെ പട്ടമാണ് ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്. എന്നാല്‍ യാഥാര്‍ഥ്യം കുറച്ചു വ്യത്യസ്തമാണ്. വെളുത്തനിറത്തിലുള്ള ഭീകരത നമ്മള്‍ അറിയാത്തത് കൊണ്ടാണ് വെളുപ്പിനെ നന്മയുടെ നിറമാക്കി മാറ്റിയിരിക്കുന്നത്. വൈറ്റ് ടോര്‍ച്ചറിങ് റൂം എന്നൊരു സങ്കള്‍പ്പം തന്നെയുണ്ട്. സത്യത്തില്‍ ലോകത്തിലേക്ക് തന്നെ ഏറ്റവും ഭീകരമായ ഒരു ടോര്‍ച്ചറിങ് രീതിയാണിത്. ഒരുപാട് വിദേശ ഭാഷ ചിത്രങ്ങളില്‍ വൈറ്റ് റൂം ടോര്ച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. ഇറാന്‍,യു.എസ്, വെനിസ്വേല എന്നീ രാജ്യങ്ങള്‍ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വൈറ്റ് റൂം ടോര്ച്ചര്‍ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട് അമേരിക്കന്‍ ആക്ഷന്‍ സീരീസായ 'ദി ബ്രേവ്' വൈറ്റ് റൂം ടോര്‍ച്ചറിന്‍റെ ഭീകരത ഒരു എപിസോഡില്‍ കാണിക്കുന്നുണ്ട്.

എന്താണിതിത്രയും ഭീകരമാകുന്നത്?

വളരെ പ്രാകൃതമായ, ക്രൂരമായ ശിക്ഷരീതിയാണ് വൈറ്റ് റൂം ടോര്‍ച്ചറിങ്. പണ്ടുകാലങ്ങളില്‍ കുറ്റാരോപിതരെ ഇത്തരം മുറികളില്‍ അടച്ചിടുമായിരുന്നു. കൂടുതലും പൊളിറ്റിക്കല്‍ വിഷയങ്ങളില്‍ പ്രതികളായവരും ജേര്‍ണലിസ്റ്റുകളുമൊക്കെയാണ് ഈ ശിക്ഷ നേരിട്ടിരുന്നത്. വൈറ്റ് റൂം ടോര്‍ച്ചറിനായി ഉപയോഗിക്കുന്ന മുറിയുടെ പ്രത്യേകത മുറിയില്‍ വെള്ളയല്ലാതെ മറ്റൊരു നിറത്തിലുള്ള സാധനങ്ങളും ഉണ്ടാകില്ല എന്നതാണ്. വെളുത്ത കട്ടില്‍, വെളുത്ത ഫാന്‍, വെളുത്ത ലൈറ്റ്, വെളുത്ത കര്‍ട്ടന്‍ എന്നിങ്ങനെ ധരിക്കുന്ന വസ്ത്രം പോലും വെളുപ്പായിരിക്കും. ഒപ്പം ഭക്ഷണം ആയി നല്‍കുന്നതും വെളുത്ത ഭക്ഷ്യവസ്തുക്കള്‍ മാത്രമായിരിക്കും. വെളുത്ത ചോറ്, പാല്, മുട്ട, വെളുത്ത ബ്രഡ് പോലുള്ള ഭക്ഷണസാധനങ്ങളാണ് ഇങ്ങനെയുള്ള മുറികളില്‍ താമസിപ്പിക്കുന്നവര്‍ക്ക് കഴിക്കാനായി നല്‍കുക. ഈ മുറിയിലുള്ളവര്‍ കാണുന്നതും കഴിക്കുന്നതും എല്ലാം വെളുപ്പായിരിക്കും.

ഈ മുറികളില്‍ ജനാലകളുണ്ടാവില്ല. പുറത്തുനിന്നുള്ള ഒരു ശബ്ദം പോലും ഇവര്‍ക്ക് കേള്‍ക്കാനാകില്ല. എത്രകാലം ഇങ്ങനെ ഒരു മുറിയില്‍ അടച്ചിടും എന്നത് കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ചാണ്. ചിലപ്പോഴത് ആഴ്ചകളോളം നീളും. ചിലപ്പോള്‍ മാസങ്ങളും വര്‍ഷങ്ങളും വരെ ഈ ശിക്ഷാരീതി നീണ്ടേക്കാം. ഇത്തരമൊരു ശിക്ഷയിലൂടെ കടന്നുപോയിട്ടുള്ള പല ആളുകളും പറയുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഭീകരമായിട്ടുള്ള ഒരു ശിക്ഷാരീതിയാണ് ഇതെന്നാണ്. അടിക്കുകയോ മര്‍ദ്ദിക്കുകയോ ശാരീരികമായി വേദനിപ്പിക്കുകപോലും ചെയ്യാതെയാണ് ഇത്തരമൊരു ശിക്ഷാരീതി നടക്കുന്നതെങ്കിലും അതിനേക്കാള്‍ ഒക്കെ വലിയ മാനസിക പീഡനമാണ് ഈ മുറികളില്‍ നടക്കുന്നത്. വെറുതെ ഒരു മുറിയില്‍ ആരെയും കാണാനോ ഒന്നും കേള്‍ക്കാനോ കഴിയാതെ അടഞ്ഞു കിടക്കുക എന്നതുതന്നെ വലിയ ടോര്‍ച്ചറാണ്. അപ്പോഴാണ് മുഴുവന്‍ വെളുത്ത നിറം മാത്രം കാണാന്‍ കഴിയുന്ന ഒരു മുറി. ഒരിയ്ക്കലും വെളിച്ചം അണയാത്ത ഇരുട്ടെന്തെന്ന് പോലും അറിയാ സാധിക്കാത്ത ഇടമാണത്.

കണ്ണുകള്‍ ഇറുക്കിയടച്ചാല്‍ പോലും ഇരുട്ടറിയാന്‍ സാധിക്കാത്ത മുറി. 24 മണിക്കൂറും വെളുത്ത ബള്‍ബുകള്‍ ഈ റൂമില്‍ തെളിഞ്ഞു കൊണ്ടിരിക്കും. ഒരു പരിധിയില്‍ കൂടുതല്‍ നാള്‍ ഇത്തരം മുറികളില്‍ താമസിക്കുന്നവര്‍ക്ക് ഓര്‍മ്മ നഷ്ടപ്പെടുക പോലും ചെയ്യും. ഈ മുറികളില്‍ താമസിക്കുമ്പോള്‍ സമ്മര്‍ദ്ദം കൂടുന്ന ആളുകള്‍ ചിലപ്പോള്‍ മറ്റൊരു നിറം കാണാനായി സ്വയം മുറിവേല്‍പ്പിച്ച് ചോരയുടെ നിറമെങ്കിലും കാണാന്‍ ശ്രമിക്കാറുണ്ട്. ഈയൊരു ശിക്ഷാരീതിയുടെ അവസാനം സംഭവിക്കുക സ്വാഭാവികമായും ഈ പ്രതി വലിയൊരു ഡിപ്രഷനിലൂടെ കടന്നുപോകും എന്നത് തന്നെയാണ്. മാനസികമായി വലിയൊരു ആഘാതം തന്നെ ഇവര്‍ക്ക് നേരിടേണ്ടി വരും. ഒരുപാട് കാലം ഇതേ മുറിയില്‍ കഴിച്ചുകൂട്ടിയാല്‍ മാനസിക അസ്വസ്ഥതകള്‍ നഷ്ടമാകും. അതുപോലെ സെന്‍സറുകള്‍ നശിച്ചു പോകാന്‍ തുടങ്ങും. കാഴ്ച, കേള്‍വി, മണം, രുചി എന്നിവ അറിയാനുള്ള കഴിവൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കും.

ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് തന്റെ മാതാപിതാക്കളെയോ മക്കളെയോ ജീവിത പങ്കാളിയെപ്പോലും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തും. കൂടുതല്‍ കാലം കഴിയുന്നതോടെ സ്വയം ആരാണെന്ന് പോലും തിരിച്ചറിയാനാവാതെ വലിയ മാനസിക രോഗങ്ങള്‍ക്ക് അടിമയാകും. പ്രത്യക്ഷത്തില്‍ ഇത് വലിയ പ്രശ്‌നമില്ല എന്ന് തോന്നുമെങ്കിലും ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും മൃഗീയമായ ശിക്ഷയാണ് വൈറ്റ് റൂം ടോര്‍ച്ചറിങ്. ഇഞ്ചിഞ്ചായി കൊല്ലുക എന്നതിന്റെ വേറൊരു രീതിയെന്ന് ചുരുക്കിപ്പറയാം. മാനസികമായി എത്ര ബുദ്ധിമുട്ട് അനുഭവിച്ചാലും ഈ പ്രതികള്‍ക്ക് ചികിത്സ ലഭ്യമാക്കുകയുമില്ല.

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല