Skip to main content
ഹരിദാസൻ നാട്ടിലെ ഒരു നാടൻ പണിക്കാരനാണ്‌. ഒരു ദിവസം നാട്ടിലെ താഴ്ചയുള്ള ഒരു പഴയ കിണർ വൃത്തിയാക്കുന്ന ജോലിക്ക് അയാൾ വന്നു. വീട്ടുകാരൻ കൊടുത്ത കട്ടൻ ചായ കുടിച്ച് ഇറങ്ങാനുള്ള കയർ പരിശോധിച്ച് ഒരു തെങ്ങിൽ കെട്ടി ഒരറ്റം കിണറ്റിലേക്കിട്ടു. ശേഷം ഹരിദാസൻ ഒരു സിഗരറ്റിന് തീ കൊളുത്തി പുകവലിച്ച് കൊണ്ട് താഴേക്ക് ഇറങ്ങാൻ തുടങ്ങി. ഏകദേശം പകുതി എത്തിയപ്പോൾ പുക കിട്ടാത്തതിനാൽ നന്നായി വലിക്കാൻ തുടങ്ങി. അല്പം കൂടി താഴേക്കെത്തിയപ്പോൾ സിഗരറ്റിൽ നിന്ന് പുകതീരെ കിട്ടുന്നില്ല. മാത്രവുമല്ല അല്പം ശ്വാസതടസ്സം അനുഭവപ്പെടാനും തുടങ്ങി. പെട്ടന്നു തന്നെ ഹരി മുകളിലേക്കു തിരിച്ചു കയറി".
എന്റെ ചെറുപ്പകാലത്തെന്നോ കേട്ട ഒരു സംഭവകഥയാണിത്. എന്തിനായിരുന്നു ഹരിദാസൻ സിഗരറ്റ് വലിച്ച് കിണറ്റിലിറങ്ങിയത് എന്നും, അത് കെട്ടുപോയപ്പോ എന്തിനാണ് അദ്ദേഹം പെട്ടന്ന് തിരിച്ച് കയറിയത് എന്നും എനിക്കന്ന് മനസ്സിലായിരുന്നില്ല. ഒാക്സിജൻ കത്താൻ സഹായിക്കുന്ന വാതകമാണെന്നും ഒാക്സിജൻ ഇല്ലാതെ തീ കത്തുകയില്ലെന്നും സ്കൂളിൽ ടീച്ചർ പഠിപ്പിക്കുമ്പോഴേക്കും ഹരിദാസകാവ്യം എന്റെ ഒാരമ്മകളോട് യാത്ര പറഞ്ഞിരുന്നു.വർഷങ്ങൾ കഴിഞ്ഞ് 2003 ലെ മെയ് മാസത്തിൽ സൌദി അറേബ്യയിലെ ഹായിലിൽ എന്റെ പ്രവാസത്തിന് ആരംഭം കുറിക്കുകയും 2006 ൽ ജുബെെലിൽ ഒരു സേഫ്റ്റി ഒാഫീസറായി ജോലിതുടങ്ങുമ്പോഴും ഹരിദാസകാവ്യം എന്നിലെ ഒാർമ്മകളിൽ തെളിഞ്ഞില്ല. പിന്നീടെന്നോ കൺഫെെൻഡ് സ്പെയ്സ് (Confined space) ട്രെയ്നിംഗ് ക്ളാസ്സിൽ ഒാക്സിജനും തീയും തമ്മിലെ ബന്ധം കാര്യകാരണസഹിതം മനസ്സിലാക്കുകയും സേഫ്റ്റി എന്നാൽ കോമൺസെൻസ് ആണ് എന്നു കേൾക്കുക കൂടി ചെയ്തപ്പോൾ അറിയാതെ എന്റെ ഒാർമ്മ ഹരിദാസകഥയിൽ ഉടക്കി. കിണറ്റിൽ ഒാക്സിജൻ ഉണ്ടോ എന്നറിയാൻ സിഗരറ്റ് വലിച്ചുകൊണ്ടിറങ്ങിയ വെറും നാട്ടുംപുറത്തുകാരനായ ഹരിദാസന്റെ കോമൺസെൻസ് ഒാർത്ത് ഞാൻ അന്ന് അന്തംവിട്ടുപോയിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം ട്രെയ്നിംഗ് ക്ളാസ്സിൽ, സേഫ്റ്റി എന്നാൽ കോമൺസെൻസ് ആണെന്ന് ട്രെയ്നീസിനെ മനസ്സിലാക്കിപ്പിക്കാൻ ആ പാവം നാടൻ പണിക്കാരന്റെ കഥ ഞാനും ഉദാഹരിക്കാറുണ്ട്.
ഇനി ഞാൻ വിഷയത്തിലേക്ക് വരാം.
മൂന്ന് ദിവസം മുമ്പ് നമ്മുടെ കോഴിക്കോട് നഗരത്തിൽ അഴുക്കുചാൽ നന്നാക്കാനിറങ്ങിയ രണ്ടു തൊഴിലാളികളും, രക്ഷിക്കാനിറങ്ങിയ നാട്ടുകാരനായ നൌഷാദ് എന്നയാളും മരണപ്പെട്ടിരുന്നു. നൌഷാദ് ഇന്ന് ഒാരോ മലയാളിയുടെയും വേദനയാണ്. തന്റെ ആരുമല്ലാതിരുന്നിട്ടും വെറും മനുഷ്യത്വത്തിന്റെ പേരിൽ അപകടത്തിൽ പെട്ട രണ്ടാളെ രക്ഷിക്കാൻ ശ്രമിച് സ്വയം മരണത്തിന് കീഴടങ്ങിയ നൌഷാദ്.
മരിച്ചവർക്കുള്ള നഷ്ടപരിഹാരവും കുറ്റക്കാർക്കെതിരെയുള്ള അന്വേഷണവും അറസ്റ്റുമൊക്കെ സ്വാഭാവികമായും നടക്കുന്നുണ്ട്. നല്ലത്. ഇത്തരം ഒരു ദുരന്തം ഇനിയും സംഭവിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് അധികമാർക്കും ഇപ്പോഴും അറിവില്ല എന്നതാണ് സത്യം. സംഭവം മൊത്തത്തിൽ ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും.
സ്ളാബിട്ടു മൂടിയ നട്ടിലെ അഴുക്കുചാലുകൾ പ്രൊസീജിയർ പ്രകാരം കൺഫെെൻഡ് സ്പെയ്സ് ആകുന്നു. എന്താണ് കൺഫെെൻഡ് സ്പെയ്സ്?!. അതിലെ അപകടങ്ങൾ എന്തൊക്കെയാണ്.
Confined space(C. S.): An area which is normally not occupied by personnel or having limited means of entry or exit.
It is classified as Hazardous(അപകടമുള്ളത്) and Non hazardous(അപകടമില്ലാത്തത്)
Example for Hazardous C. S. 
Tank, Well, Trench, Pipelines, etc.
Major Hazards:
1- Oxygen defficiency/Enrichment.
2- Presence of Toxic or Flammable gases.
1- അന്തരീക്ഷ വായുവിൽ നമ്മൾ ശ്വസിക്കുന്ന ഓക്സിജന്റെ അളവ് 21% ആണ്. ഇത് കുറഞ്ഞ് 19.5% ൽ താഴെ ആകുന്നതിനെ ഒാക്സിജൻ ഡെഫിഷ്യൻസി എന്നും, 23.5% ൽ കൂടുതൽ ആകുന്നതിനെ ഒാക്സിജൻ എൻറിച്മെന്റ് എന്നും വിളിക്കുന്നു. 19.5% ൽ കുറവായാൽ ശ്വാസതടസ്സം അനുഭവപ്പെടുകയും, 10% ൽ കുറവായാൽ തലകറക്കം, ചർദ്ധി,ബോധക്ഷയം എന്നിവയും, 4% ൽ കുറവായാൽ ഉടനെ മരണവും സംഭവിക്കുന്നതാണ്. 23.5% ൽ കൂടുതലായാൽ തീപിടിക്കാനുള്ള സാധ്യത കൂടുതലാണ്.
2- ഹെെഡ്രജൻ സൾഫെെഡ്(H2s) എന്ന വിഷവാതകത്തിന് അന്തരീക്ഷ വായുവിനെക്കാൾ ഭാരം കൂടുതലായതിനാൽ ഇവ സാധാരണ താഴ്ന്നഭാഗങ്ങളിൽ കാണപ്പെടുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ, പ്രത്യേകിച്ചും അടച്ചിട്ട ഒാടകളിലെ അഴുക്കുവെള്ളത്തിൽ ഇതുണ്ടാകാനുള്ള സാധ്യത 100% ആണ്. കൂടിയ അളവിൽ ഇതിന് കെട്ട കോഴിമുട്ടയുടെ മണമാണ്. സാധാരണ അളവിൽ ഈ വാതകത്തിന് മണമോ നിറമോ ഇല്ലാത്തതിനാൽ കണ്ണുകൊണ്ടോ, മൂക്കുകൊണ്ടോ ഇതിന്റെ സാന്നിധ്യം തിരിച്ചറിയാൻ സാധികുന്നതല്ല. ഒരു പ്രാവശ്യം H2s ശ്വസിച്ചാൽ മനുഷ്യൻ മരണപ്പെടുന്നത്രയും മാരകമാണ് ഈ വിഷവാതകം. പെർമിറ്റ് എടുത്ത് Gas test നടത്തി ഒാക്സിജന്റെ അളവ്(19.5% to 23.5%) പരിശോധിക്കുകയും, വിഷവാതങ്ങൾ ഇല്ല എന്നുറപ്പു വരുത്തുകയും ചെയ്തിരുന്നങ്കിൽ ആദുരന്തം ഒഴിവാക്കാമായിരുന്നു. ക്രിത്രിമ ശ്വസനോപകരണങ്ങൾ ഉപയോഗിച്ചും, ഒരു ബ്ളോവർ ഉപയോഗിച്ച് അന്തരീക്ഷ വായുവിനെ ഉള്ളിലേക്ക് ശക്തിയായി പ്രവേശിപ്പിച്ച് കൊണ്ടും പരിഹാരം കാണാവുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ റെസ്ക്യൂ ടീം (ആംബുലൻസ് സെർവ്വീസ് ) പുറത്ത് റെഡിയായി നിൽക്കേണ്ടതാണ്. കൂടാതെ മതിയായ സുരക്ഷാ ഉപകരണങ്ങൾ(PPE- personnel protective equipments) ഉറപ്പു വരുത്തേണ്ടതാണ്.
ഇനി അപകടം നടന്നാൽ തന്നെ ഒരു കാരണവശാലും സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ രക്ഷിക്കാൻ ശ്രമിക്കരുത്. എത്രയും പെട്ടന്ന് ഫയർഫോർസിനെ വിവരമറിയിക്കുക എന്നതാണ് ചെയ്യേണ്ടത്. ഒാക്സിജൻ ഇല്ലാതെ, H2s ശ്വസിച്ചതാണ് ആദ്യ തൊഴിലാളി മരിച്ചത് എന്ന അറിവ് ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും രണ്ടാമതൊരാളും പിന്നെ നൌഷാദും അവിടെ മരിക്കില്ലായിരുന്നു. ആരാണ് ആളുകൾക്കീ വിവരം കെെമറേണ്ടത്?!. സംശയമില്ല, ഭരിക്കുന്നവർതന്നെ. സിനിമാതിയേറ്ററിൽ സിനിമ തുടങ്ങുന്നതിന് മുന്പും, ടിവിയിലൂടെയുമൊക്കെ ജനങ്ങളെ ബോധവൽക്കരിച്ചില്ലായെങ്കിൽ നാളെ ഇതേ ദുരന്തം ആവർത്തിക്കില്ല എന്നതിന് ഒരുറപ്പും നൽകാനാവില്ല. പണിയെടുപ്പിച്ച കമ്പനിക്ക് ഒന്നും നഷ്ടപ്പെട്ടില്ല. കരാർ കൊടുത്ത കോഴിക്കോട് നഗരസഭക്കും ഒന്നും നഷ്ടപ്പെട്ടില്ല. പക്ഷെ രണ്ടു മനുഷ്യജീവൻ.... അവരെ രക്ഷിക്കാൻ ശ്രമിച്ച നൌഷാദ്... സർക്കാർ കൊടുക്കുന്ന പണം ഒരുപക്ഷെ അവരുടെ ഭാവിജീവിതത്തിന് ഉകരിച്ചേക്കും. പക്ഷെ അതൊരിക്കലും കുടുംബം പുലർത്താൻ വീട്ടിൽനിന്നിറങ്ങിയ മനുഷ്യസ്നേഹിയായ ആ ഓട്ടോഡ്രെെവർക്ക് പകരമാവില്ല. ആ ഭാര്യയുടെ കരഞ്ഞുകലങ്ങിയ കണ്ണുകളിലെ വേദനക്കു പകരമാവില്ല. കടലമിഠായിയുംകൊണ്ട് മൂവന്തി നേരത്ത് മക്കളെ തേടിയെത്തുന്ന സ്നേഹനിധിയായ ഉപ്പക്ക് പകരമാവില്ല. ഉമ്മാ എന്നുവിളിച്ച് പടികേറിവന്ന് നെറ്റിയിൽ മാതാവിന്റെ ഒരിക്കലും വീട്ടാൻ കഴിയാത്ത കടങ്ങളിന്മേൽ, നന്ദിയോടെ ചുടുചുംബനം അർപ്പിക്കുന്ന മക്കൾക്കു പകരമാവില്ല. നഷ്ടപ്പെടുന്നത് അവർക്കാണ്. അവർക്കു മാത്രം. നമുക്കു ശ്രമിക്കാം ഇനിയുമത്തരം നഷ്ടങ്ങളില്ലാതിരിക്കാൻ വേണ്ടി.... ആത്മാർത്ഥമായി. .

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല