Skip to main content

Posts

സീരിയല്‍ കില്ലര്‍ ബെലെ ഗന്നസ്...

കുറ്റക്യത്യങ്ങളേക്കുറിച്ച് ദിവസവും വാര്‍ത്താമാധ്യമങള്‍ വഴി അറിയുന്നവരാണ് നമ്മള്‍. ഒരുപക്ഷെ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും നിഷ്ടൂര കൊലകള്‍ നടത്തിയ സ്ത്രീകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കൊടുക്കേണ്ടത് അമേരിക്കക്കാരിയായ മിസ്സിസ്സ് ബെലേ ഗെന്നസ് (Belle Gunness) എന്ന വിധവയ്ക്കായിരിക്കണം. 1900 കാലഘട്ടങളില്‍ അമേരിക്കയിലെ പ്രാദേശിക പത്രങ്ങളില്‍ പതിവായി ഒരു വാര്‍ത്ത പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. വ്യക്തിപരം എന്ന തലക്കെട്ടോടു കൊടുത്ത പരസ്യത്തിലെ കെണിയിലേക്ക് ഇരകള്‍ക്ക് വഴി തെളിക്കുന്ന വാക്കുകള്‍ ഇതാണ്... ഇന്‍ഡ്യാനയിലെ ലാപോര്‍ട്ടാ കൗണ്ടിയിലെ ഏറ്റവും നല്ല ജില്ലയില്‍ സ്വന്തമായ് എസ്റ്റേറ്റ് ഉളള അനാര്‍ഭാട ജീവിതം നയിക്കുന്ന വിധവ തന്‍റെ ഭാഗ്യത്തില്‍ പങ്കാളിയാകാനും സഹായ സംരക്ഷണങള്‍ ആഗ്രഹിക്കുന്നവനുമായ ഒരു മാന്യന്‍റെ സൗഹൃതം തേടുന്നു, കത്തയയ്ക്കുന്ന വ്യക്തി നേരിട്ടു സന്തര്‍ശിക്കാത്ത പക്ഷം കത്തു മുഖേനയുളള മറുപടി സ്വീകരിക്കുന്നതല്ല... പരസ്യവാചകങ്ങളില്‍ കുടികൊണ്ടിരുന്ന വൈരുദ്ധ്യം ആരും അങ്ങനെ ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല. പരസ്യം കണ്ടവര്‍ അതിലെ നിബന്ധനകള്‍ അക്ഷരം പ്രതി പാലിച്ച് ഒരുപാട് പേര്‍ അവള്‍ക്ക് കത്തെഴുതി.
Recent posts

വൈറ്റ് ടോര്‍ച്ചറിങ് റൂം

  വെളുത്ത നിറം നന്മയുടേയും സമാധാനത്തിന്റെയും സന്തോഷത്തിന്റേയുമൊക്കെ പ്രതീകമായാണ് പൊതുവെ പറഞ്ഞുവെയ്ക്കുന്നത്. മറുവശത്ത് കറുത്ത നിറത്തിന് തിന്മയുടേയും ഭീകരതയുടേയും, മരണത്തിന്റേയുമൊക്കെ പട്ടമാണ് ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്. എന്നാല്‍ യാഥാര്‍ഥ്യം കുറച്ചു വ്യത്യസ്തമാണ്. വെളുത്തനിറത്തിലുള്ള ഭീകരത നമ്മള്‍ അറിയാത്തത് കൊണ്ടാണ് വെളുപ്പിനെ നന്മയുടെ നിറമാക്കി മാറ്റിയിരിക്കുന്നത്. വൈറ്റ് ടോര്‍ച്ചറിങ് റൂം എന്നൊരു സങ്കള്‍പ്പം തന്നെയുണ്ട്. സത്യത്തില്‍ ലോകത്തിലേക്ക് തന്നെ ഏറ്റവും ഭീകരമായ ഒരു ടോര്‍ച്ചറിങ് രീതിയാണിത്. ഒരുപാട് വിദേശ ഭാഷ ചിത്രങ്ങളില്‍ വൈറ്റ് റൂം ടോര്ച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. ഇറാന്‍,യു.എസ്, വെനിസ്വേല എന്നീ രാജ്യങ്ങള്‍ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വൈറ്റ് റൂം ടോര്ച്ചര്‍ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട് അമേരിക്കന്‍ ആക്ഷന്‍ സീരീസായ 'ദി ബ്രേവ്' വൈറ്റ് റൂം ടോര്‍ച്ചറിന്‍റെ ഭീകരത ഒരു എപിസോഡില്‍ കാണിക്കുന്നുണ്ട്. എന്താണിതിത്രയും ഭീകരമാകുന്നത്? വളരെ പ്രാകൃതമായ, ക്രൂരമായ ശിക്ഷരീതിയാണ് വൈറ്റ് റൂം ടോര്‍ച്ചറിങ്. പണ്ടുകാലങ്ങളില്‍

നോസ്ട്രഡാമസ്... പ്രവചനങ്ങളുടെ രാജാവ്..!!!

  നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഭൂമിയില്‍ നോസ്ട്രഡാമസ് എന്നൊരു മനുഷ്യന്‍ ജീവിച്ചിരുന്നു. ഈ ലോകം കണ്ട ഏറ്റവും വലിയ ഭാവി പ്രവചിക്കുന്ന ആള്‍. അയാള്‍ താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ ആയിരക്കണക്കിന് വര്‍ഷങള്‍ക്ക് ശേഷം ഉള്ള കാര്യങ്ങള്‍ ആണ് കൂടുതലായും പ്രവചിച്ചിരുന്നത്. ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം ഹിറ്റ്ലറുടെ ഉയര്‍ച്ച, 1970ല്‍ അറബ് രാജ്യങ്ങളുടെ മുന്നേറ്റം, പോപ്പിനെതിരെയുള്ള വധ ശ്രമം എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ അദ്ദേഹം പ്രവചിച്ചിരുന്നു. നൊസ്ട്രഡാമസ് ഒരു വൈദ്യനായിരുന്നു. ജൂത വൈദ്യന്മാരുടെ പരമ്പരയിലാണ് അദ്ദെഹത്തിന്‍റെ ജനനം. പക്ഷെ പ്രവചന സിദ്ധിയാണദ്ദേഹത്തെ ചിരസ്മരണീയനാക്കിയത്. നോസ്ട്രഡാമസ് സ്വന്തം മരണം പ്രവചിച്ചിരുന്നു.1566 ജൂലായ് ഒന്നിന് രാത്രി തനിക്ക് ശുഭരാത്രി ആശംസിച്ച പരിചാരകനോട് അടുത്ത സൂര്യോദയം വരെ താന്‍ ജീവിച്ചിരിക്കില്ല എന്നദ്ദേഹം പറഞ്ഞു. നോസ്ട്രഡാമസ്ന്റെ പ്രവചനങ്ങള്‍ കൂടുതലും കവിതാ രൂപത്തില്‍ ആയിരുന്നു. അദ്ധേഹത്തിന്റെ അടുക്കല്‍ ഒരുപാട് പേർ ഭാവി അറിയാന്‍ പോകുമായിരുന്നു. ചുരുക്കം ചിലര്‍ക്കൊക്കെ അദ്ദേഹം മറുപടി നല്‍കി. ബാക്കി ഉള്ളവയ്ക്ക് മൗനം അവലംബിച്ചു. പക്ഷെ അദ്ദേഹം മറുപടി പറഞ്ഞതെല്ല

അഘോരികൾ :- സത്യവും മിഥ്യയും

  അഘോരികൾ ക്രൂരന്മാരോ മൃതദേഹം ഭക്ഷിക്കുന്നവരോ അല്ല!! വ്യത്യസ്തമായ കാഴ്ചപ്പാടുകളും പുറം ലോകം അറിയുന്ന ഭീതിതമായ ഏച്ചുകെട്ടലുകളും കൂടെചേർന്ന് ഈ സന്യാസി സമൂഹം പൊതുവേ എന്നും ജനങ്ങൾക്കിടയിൽ പേടിപ്പെടുത്തുന്നവരോ വെറുക്കപ്പെടുന്നവരോ ആയിത്തീർന്നു. ഭാരതത്തിന്റെ അഘോരി സന്യാസി സമൂഹത്തിന്റെ ഉല്പത്തിക്ക് ഏകദേശം അഞ്ചു സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. നിഷ്ഠകൊണ്ടും ആചാരങ്ങൾ കൊണ്ടും അഘോരമാർഗം മറ്റു സന്യാസി സമൂഹങ്ങളുടെ രീതിയിൽനിന്നും വിഭിന്നമാണ്. അഥർവ്വവേദത്തിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന ക്രൂരനായ സുമന്ത മുനിയിൽ നിന്നാണ് ഈ വേദമന്ത്രങ്ങളുടെ അത്ഭുതകരമായ ശക്തികളെക്കുറിച്ച് പുറംലോകം അറിഞ്ഞു തുടങ്ങിയത്. അഥർവ്വവേദം അഭ്യസിക്കുന്ന സന്യാസിവര്യന്മാർ ക്ഷിപ്രകോപികളും പ്രലോഭനങ്ങൾക്കു വഴിപ്പെടുന്നവരും ആണെന്നുള്ളത് തർക്കമറ്റ കാര്യമാണ്. പ്രലോഭനങ്ങൾക്ക് വഴിപ്പെട്ട് ചില ഗുരുക്കന്മാർ ശിഷ്യന്മാർക്ക് അഥർവവേദത്തിൽ നിന്നുള്ള മൂലമന്ത്രങ്ങൾ പഠിപ്പിക്കുകയും പിന്നീട്, സുമന്ത മുനിയുടെ പരമ്പരയിൽ നിന്ന് അഘോരികൾ ഇന്ന് ആരാധിക്കുന്ന പരമഗുരുവായ സന്യാസിനി ഭൈരവി ബ്രാഹ്മിണി ഈ വിദ്യകൾ സ്വായത്തമാക്കുകയും തന്റെ ശിഷ്യഗണങ്ങൾക്ക്

ചുവന്നതെരുവിലെ വെളിച്ചം

ചുവന്നതെരുവിലെ വെളിച്ചം "ഏക് വേശ്യ ബൻകർ മേ ഖുശ് ഹും!" ( ഒരു വേശ്യ യായി ജീവിക്കുന്നതിൽ ഞാൻ വളരെ സന്തോഷ വതിയാണ് ) രുദ്ര യെ ഓർമ്മ വരുന്നു… അവൾ ഇപ്പോൾ എവിടെയായിരിക്കും? വെളുത്തുമെലിഞ്ഞ ആ ഇരുപത്തിനാല് കാരിയുടെ ശരീരം തടിച്ച് ഇപ്പോൾ വലിയൊരു സ്ത്രീയായിക്കാണുമോ?അതോ എന്തെങ്കിലും അസുഖം ബാധിച്ച് കിടപ്പിലായിരിക്കുമോ?അതോ കുടുംബവും കുട്ടികളുമായി പുതിയൊരുജീവിതമായിക്കാണുമോ? മുബൈയിൽ നിന്നുള്ള സുഹൃത്തുകളെ കാണുമ്പോഴും അവിടേക്കുള്ള എയർ റൂട്ട് ഫ്ലൈറ്റ് ഓപ്പറേഷനിലിരുന്ന് ഷെഡ്യൂൾ ചെയ്യുമ്പോഴും ഇടയ്ക്ക് വെറുതെയെങ്കിലും ഞാൻ രുദ്ര യെ ഓർക്കാറുണ്ട്. ഏട്ട് വർഷങ്ങൾക്ക് മുമ്പ്..... ജീവിതത്തിലെ കർത്തവ്യത്തെ തേടി മുറിവാർന്ന പ്രണയത്തിൻ്റെ ഓർമ്മകൾ ഒരു ബാണ്ട ക്കെട്ടിലാക്കി നാട്ടിൽ തന്നെ കുഴിച്ചു മൂടി കൊണ്ട് മുംബൈയിലെത്തി. ദൈനംദിന തോൽവിയുടെയും നിരാശയുടെയും വിശപ്പിന്റെയും കാഠിന്യത്തിൽ ഹാജി അലി ദർഗയിലേക്കുള്ള കടൽപ്പാലത്തിൽ തളർന്നിരുന്നപ്പോൾ അത്തറിന്റെ സുഗന്ധം വീശുന്ന തൂവാല കൊണ്ട് എൻ്റെ വിയർപ്പ് ഒപ്പിയും,, പപ്പിതാ റാസും ഉറുമാലി റൊട്ടിയും വാങ്ങിത്തന്ന് എൻ്റെ വിശപ്പകറ്റിയും,സർവ്വ ശക്തൻ തുണയുണ്ട് കുഞ്ഞേ എന്ന് നെറ്റിയിൽ