Skip to main content

അന്നുപെയ്ത മഴയിൽ

അക്ബര്‍ മിയാമൽഹാർ

ചൂട്ടുവെളിച്ചം വീഴാത്ത ഇരുട്ടിടവഴികളിൽ നമ്മളിൽ നിന്ന് പുറപ്പെട്ടുപോയ നിശ്വാസങ്ങൾ ഇടക്കൊള്ളിൽ തട്ടി പ്രധിധ്വനി ക്കുന്നത് ഞാനറിഞ്ഞു.. ഇടവഴികളിൽ അതിങ്ങനെ തളം കെട്ടി കിടപ്പുണ്ട്, വകഞ്ഞുമാറ്റി വര്ഷങ്ങൾക്ക് പിന്നിലേക്ക്‌ നടന്നു പോകുമ്പോൾ കാണാം,ബാല്യം ജലചായത്തിൽ വരച്ച ചിത്രങ്ങൾ,.. ആടക്കണ്ടി കോണി പിന്നിട്ടെങ്കിലും നാരായണൻ മാഷിന്റെ മലയാള പാഠം ശബ്ദത്തിൽ കേൾക്കാം , ആടക്കണ്ടി കോണി പിന്നിട്ടെന്നു പറഞ്ഞു,അതവിടെ തന്നെ ഉണ്ടെന്നു ഒരു തോന്നലാണ്,അല്ല,ഇല്ല എന്നാ യാഥാർത്ഥ്യം ഉൾക്കൊള്ളാത്തതാണ് , ഓണപരിപാടികൾ ആസൂത്രണം ചെയ്തിരുന്ന,പടിക്കപ്പാറയുമായി ക്രിക്കറ്റ് മാച്ച്തീരുമാനിച്ചിരുന്ന,കൌമാരത്തിന്റെ തീക്ഷണവും,കാമവും,പ്രസരിപ്പുംപങ്കുവെച്ചിരുന്ന ആ ഇരിപ്പിടം,തലമുറകൾ കാലങ്ങൾ പങ്കുവച്ച പടവുകൾ,.. ഇല്ല അതവിടെയില്ല. അതിന്റെ അസ്ഥിമാടത്തിനു മുകളിലൂടെ ടയർ ഉരുണ്ടിരിക്കുന്നു.
ഷാർജയിൽ (പുഴയോരത്തെ ക്രിക്കറ്റ് ഗ്രൗണ്ട് )ഇപ്പൊ കളിയോന്നുമില്ല,ബൌണ്ടറിക്കരികിലെ ആ കവുങ്ങ് കണ്ടു എനിക്ക് ചിരി വന്നു,അതിൽ ചാരി നിന്ന് നീ എത്ര ബൌണ്ടറികൾ അതിര്ത്തി കടത്തി.റഹീസ് നിന്നെ ഒരോവറിൽ അടിച്ച ആറു സിക്സറുകൾ എനിക്ക് മുകളിലുടെ മിന്നിപ്പഞ്ഞു.ആ കഥയൊക്കെ ഇടിവേട്ടിപ്പോയ ബൌണ്ടറി ലൈനിലെ തെങ്ങുകൾക്കറിയാം നമ്മൾ നിക്ഷേപിച്ച കിതപ്പുകൾ കേൾക്കാം കാതോർത്താൽ ,ഷാർജയിലും ,പടിക്കപ്പാറയിലും ,തൊടുവയലും,മാട്ടിലെകണ്ടത്തിലും ..
നേർച്ച ദിവസങ്ങളിലും ഇരുപത്തേഴാം രാവിലും നമ്മൾ പാറക്കുളം കടന്നു ഷേക്കും താഴെ പള്ളിയിൽ പോകും,ഷേക്ക്‌ തങ്ങളുടെ മക്ബറക്കരികിൽ പ്രാർഥിക്കും ,പള്ളിക്ക് പിന്നിലെ റെയിൽ പാലത്തിൽ പണ്ടെങ്ങോ വണ്ടി നിന്നുപോയതും ഷേക്ക് തങ്ങൾ ഇറങ്ങി ചെന്നപ്പോ എഞ്ചിൻ ഓണ്‍ ആയതുമോക്കെയുള്ള നൊസ്സ് മുക്രിയുടെ തുപ്പല് തെരിപ്പിച്ചുള്ള കഥകൾ കേള്ക്കും,ശർക്കര ചോറോ,തെങ്ങചോറോ ആയി മങ്ങൂൽപ്പാറ കടന്നു തിരികെ മടങ്ങും. സത്യത്തിൽ ഷേക്ക്‌ തങ്ങളുടെ മക്ബറയോ,പ്രാർത്ഥനയോ ആയിരുന്നില്ല,ആ ശര്ക്കര ചോറിന്റെ മധുരമായിരുന്നു നമ്മെ ഷേക്കും താഴേക്ക്‌ നയിച്ചത്.
നിനക്കോർമയുണ്ടോ പാപ്പമ്മയെ ,,,? പള്ളിയിലേക്ക് പോകുമ്പോഴും വരുമ്പോഴും പാറമടയിൽ അരികിൽ കല്ല്‌ പൊട്ടിചിരുന്ന വൃദ്ധയെ ,വെറ്റില കറപിടിച്ച്‌ നിറം മങ്ങിയ പല്ലു കാണിച്ചു ചിരിച്ചു ''മോനെ'' എന്നു വിളിച്ചിരുന്ന പാപ്പമ്മയെ , ആ വിളി കാലത്തിന്റെ അപ്പുറത്ത് നിന്നും കേൾക്കുന്നു .അണ്ണാച്ചി,തമിഴത്തി എന്നൊക്കെ നികൃഷ്ടമായി കാണുന്ന ,കറപിടിച്ച പല്ലിനും മുഷിഞ്ഞ വസ്ത്രങ്ങൽക്കുമുല്ലിൽ ആ നന്മയുള്ള ഹൃദയം കാണാം ആ വിളിയിൽ ,ചിരിയിൽ.വർഷങ്ങൾക്കു മുന്പ് എപ്പഴോ അറിഞ്ഞു,പാപ്പമ്മ മരിച്ചുപോയി എന്ന്.മലോലെ മതിലിനരികിലുറെ നടന്നു പോകുമ്പോൾ ഞാൻ കണ്ടു മാറാപ്പിൽ എനിക്കായ് സൂക്ഷിച്ച മാമ്പഴം വച്ച് നീട്ടുന്നത്.''മറക്കമുടിയാത് പാപ്പമ്മ ,ഞാബഗമിരുക്കും ''
ഇനിയുമെത്രയെത്ര ചിത്രങ്ങൾ ഇടവഴിയിലിരുവശവും .. കൗമാരം കാമം ഒളിച്ചു നോക്കിയ പൊടിമീശക്കാലം,മടപ്പള്ളി പ്രിയേഷും ,കൊയിലാണ്ടി അമ്പാടിയും പഠിപ്പിച്ച കാമശാസ്ത്രം, അമ്പലമതിലിൽ ഇരുന്നു സ്വപ്നം കണ്ട നല്ല നാളെകൾ , ദിലീപന്റെയും ഇടപ്പള്ളിയിലെയും പറമ്പിലെ എറിഞ്ഞു വീഴ്ത്തിയ മാങ്ങകൾ,നീളൻ വരികളിൽ നിന്ന് അരിയും മണ്ണെണ്ണയും വാങ്ങിയ റേഷൻ കടകൾ ...ഇങ്ങനെ കാണാം കറുപ്പിലും വെളുപ്പിലും ,നിറത്തിലും വരച്ച വൈവിദ്ധ്യമാർന്ന ചിത്രങ്ങൾ .ഇങ്ങനെ ബാല്യം ആഘോഷിച്ച ഒരു തലമുറയുടെ അവസാന കണ്ണികലായിരിക്കാം നമ്മൾ,ഇന്നും ബാല്യങ്ങൾ ആഘോഷിക്കപെടുന്നുണ്ട്.,പക്ഷെ ഓർമയുടെ ഒരു വിത്തുപോലും മണ്ണിൽ നട്ടുപിടിപ്പിക്കുന്നില്ല,ഒരു മഴക്കാലത്ത് മുളപ്പിക്കുവാനായ് ....
മണ്ണു മൂടിപ്പോയ ഇന്നലെകൾ ഓർമയുടെ വിത്തുകളെ മണ്ണിനടിയിൽ ഒളിപ്പിക്കും ,ഒരു പെരുമഴപെയ്തിൽ അത് മുളച്ചു പൊന്തും സുഗന്ധ മുള്ളതും അല്ലാത്തതുമായ പൂക്കൾ വിരിയും,വാസന പരക്കും,നൊസ്റ്റാൽജിയയുടെ കൈവരിയിലോ,ആൽതറയിലോ ഇരുന്നു നാമത് വാസനിക്കും.ഞാനിന്നിതാ വാസനിക്കുന്നു ഓർമകളുടെ ഒരു പിടി ചെമ്പകപൂക്കൾ ..
എനിക്ക് അഹങ്കരിക്കാം.. വെല്ലു വിളിക്കാം,നിനക്കെന്നെ മറക്കാന്‍ കഴിയില്ല എന്ന് ഇല്ല, കാരണം ഞാന്‍ കുറെ സ്നേഹം നിനക്കും, നീ കുറെ എനിക്കും തന്നിട്ടുണ്ട്.. അതൊരിക്കലും തിരിച്ചു തരാന്‍ കഴിയില്ല... ഒരിക്കലും... അത് കൊണ്ട് തന്നെ അഹങ്കരിക്കാം... എന്‍റെ ഇന്നലകലുറെ ജീവിക്കുന്ന സ്മാരകമാണ് നീ.. നിന്റേതു ഞാനും... ആരുണ്ട്‌ നിനക്ക് ഇങ്ങനെ മറ്റൊരാള്‍... ആരുമില്ല ഉണ്ടാവുകയുമില്ല...
കാരണം ആ മഴ നനഞ്ഞത്‌ നമ്മള്‍ രണ്ടു പേരും മാത്രമായിരുന്നു.
ഇതൊന്നു ഞാനെഴുതിയ ഓര്‍മ കുറിപ്പുകളല്ല, കാലം നമ്മുടെ ഹൃദയത്തില്‍ കൊതിവച്ചതാണ്, ഇടക്ക് നമ്മള്‍ പൊടി തട്ടി വായിച്ചു നോക്കണം കണ്ണു നിറച്ച്
അല്ലെങ്കില്‍
മഴ പെയ്ത സന്ദ്യയില്‍ മത്തി വാങ്ങി ഒരു കുടയില്‍ നിരത്തു താണ്ടിയ ഇന്നലകൾ നമ്മോടു ഗര്‍വിക്കും ഷയ്ക്കിന്‍റെ പള്ളിയില്‍ പഠിച്ചു തീര്‍ത്ത പാഠ പുസ്തകങ്ങൾ നമ്മോടു ഗര്‍വിക്കും ഷാര്‍ജയില്‍ കബറടക്കിയ ആര്‍പ്പു വിളികൾ നമ്മോടു ഗര്‍വിക്കും തോള് ചേര്‍ന്ന് നടന്നു പിന്തള്ളിയ ഇടവഴികൾ നമ്മോടു ഗര്‍വിക്കും
ഇത്ര നല്ല ബാല്യം നമ്മുക്ക് ദാനമായി തന്ന കാലം നമ്മോടു ഗര്‍വിക്കും

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല