Skip to main content

മാര്‍ക്കേസ്; കഥ പറയാനായി ജനിച്ചവന്‍



മാര്‍ക്കേസ്; കഥ പറയാനായി ജനിച്ചവന്‍


 
ഏകാന്തതയുടെ നൂറു വര്ഷങ്ങള്എന്ന നോവലില്ഗാബോ ഇങ്ങനെ എഴുതിയിരുന്നു:അതി സാധാരണമായി പോകുന്ന ദിവസങ്ങളെ, ചിലപ്പോള്ചില കാര്യങ്ങള്, അതു വരെയില്ലാത്ത വിധം ചലിപ്പിക്കും...എന്നാല്ഇന്നലെ ലോകത്തെ ഒരു നിമിഷത്തേക്ക് അതുവരെയില്ലാത്ത നിശബ്ദതയിലേക്ക് തള്ളിവിട്ടാണ് മാജിക്കല്റിയലിസത്തിന്റെ വക്താവ് ഗബ്രിയേല്ഗാര്സ്യ മാര്ക്കേസ് എന്ന കൊളംബിയന്എഴുത്തുകാരന്റെ മരണ വാര്ത്ത ലോകം അറിയുന്നത്. കടുത്ത ഏകാന്തതയിലേക്ക് മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട ഗാബോ യാത്രയാകുമ്പോള്അതിനെ ദൈവത്തിന്റെ മാജിക്കല്റിയലിസം എന്ന് മാത്രമെ പറയാന്സാധിക്കൂ.

പലപ്പോഴും വാര്ത്തകളില്നിറഞ്ഞ് നിന്നിരുന്ന പ്രകൃതമായിരുന്നു ഗാബോയുടേത്. മാറിയോ വര്ഗാസ് ലോസയുമായുള്ള ആശയപരമായ തര്ക്കവും ഗാബോക്ക് മറവി രോഗം ബാധിച്ചതും മാധ്യമങ്ങളിലും ജനങ്ങള്ക്കിടയിലും ചര്ച്ചാ വിഷയമായിരുന്നു. 2012 ജൂലൈ മാസത്തിലാണ് ഗാബോക്ക് മറവി രോഗം ബാധിച്ചതെന്ന് കണ്ണീരോടെ അദ്ദേഹത്തിന്റെ സഹോദരന്ജെയിംസ് ഗാര്സ്യ മാര്ക്കേസ് പുറത്ത് വിട്ടത്. ജെയിംസ് കണ്ണീരോടെ തുടര്ന്നു. ഗാബോക്ക് മറവി രോഗം പിടിപ്പെട്ടു. അദ്ദേഹത്തിന്റെ എഴുത്തുകള്നിലക്കാന്പോകുന്നു. ലോകത്തിന് ഗാബോയെ നഷ്ടപ്പെടുമെന്നുള്ള തോന്നല്എന്നില്ഉണ്ടായിരിക്കുന്നു...ലോകത്തെ മുഴുവന്കണ്ണീരണിയിച്ച വാര്ത്ത പുറത്തു വന്നതിനു ശേഷം, ഗാബോയുടെ രോഗ മുക്തിക്ക് വേണ്ടി ലോകജനത മുഴുവന്ദൈവത്തോട് പ്രാര്ത്ഥിച്ചിരുന്നുവെങ്കിലും വിധി മറ്റൊന്നായിരുന്നു.


ലിവിങ് ടു ടെല് ടെയ്ല് എന്നായിരുന്നു അദ്ദേഹത്തിന്റെ ആത്മകഥാപരമായ കൃതിയുടെ പേര്. കഥപറയാന്വേണ്ടി ജീവിക്കുന്നു എന്നര്ത്ഥം. അദ്ദേഹത്തിന്റെ അവസാനത്തെ കൃതിയായിരുന്നു ലിവിങ് ടു ടെല് ടെയ്ല്‍. 2002ലായിരുന്നു പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കൃതിയുടെ രണ്ടാം ഭാഗത്തിന്റെ രചനക്കിടെയാണ് അദ്ദേഹത്തിന് മറവിരോഗം ബാധിച്ചെന്ന വാര്ത്ത ലോകമറിയുന്നത്. തുടര്ന്ന് പുസ്തകത്തിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചു. അദ്ദേഹത്തിന്റെ ഓരോ കൃതിക്കും ലോകത്തോട് പറയാന്ഒരുപാടുണ്ടായിരുന്നു. ഒരു ഉത്തമ പൗരന്റെ വളര്ച്ചക്ക് വേണ്ട ഉപദേശങ്ങളുണ്ടായിരുന്നു. ബോദ്ധ്യം കൊണ്ടാവാം ഗാബോയുടെ കൃതിക്ക് ലിവിങ് ടു ടെല് ടെയ്ല്എന്ന പേര്നല്കിയത്.


1967 ല്39-ാം വയസ്സില്ഒരെഴുത്തുകാരന്എന്ന നിലയില്കൗമാരത്തില്എത്തിനില്ക്കുമ്പോഴായിരുന്നു ഗാബോയുടെ മാസ്റ്റര്പീസായ ഏകാന്തതയുടെ നൂറ് വര്ഷങ്ങള്എന്ന കൃതിയിലൂടെ മക്കൊണ്ടോ നഗരം സൃഷ്ടിക്കപ്പെടുന്നത്. മക്കൊണ്ടോ എന്ന സാങ്കല്പ്പിക നഗരത്തിന്റെ നഗരവാസികളും ഉള്പ്പെടുന്നതാണ് കഥാപശ്ചാത്തലം. നോവലിലൂടെ ലാറ്റിന്അമേരിക്കയിലെ അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയും അരക്ഷിതാവസ്ഥയും അദ്ദേഹം വരികള്ക്കിടയിലൂടെ വിശദമാക്കി. വരാന്പോകുന്ന വികസന വിപ്ലവത്തിന്റെ പ്രവചനങ്ങള്കൂടിയായിരുന്നു ഏകാന്തതയുടെ നൂറ് വര്ഷങ്ങള്‍.


അജ്ഞത അന്ധതയിലേക്ക് നയിക്കുമെന്നും അക്ഷരങ്ങള്ക്ക് ലോകത്തെ കീഴ്പ്പെടുത്താനാകുമെന്നും കൃതിയിലൂടെ ലോകത്തെ ബോദ്ധ്യപ്പെടുത്തിയാണ് അദ്ദേഹം ഏകാന്തതയുടെ അനന്ത പഥങ്ങളിലേക്ക് യാത്രയാകുന്നത്. മറവിരോഗം കാരണം ഇരുട്ടിലകപ്പെട്ടുപോയ മക്കൊണ്ടോ നഗരവാസികള്ക്ക് സഹായകമായത് പരിചിതരായ വസ്തുക്കളില്അതിന്റെ പേരുകള്എഴുതിവെച്ചായിരുന്നു. നിത്യോപയോഗ വസ്തുക്കളില്പോലും അവയുടെ പേര് രേഖപ്പെടുത്തിയാണ് മാക്കൊണ്ടോക്കാര്മറവിയെ അല്ലെങ്കില്അജ്ഞതയെ മറികടന്നത്.


പേരു സൂചിപ്പിക്കും പോലെ കടുത്ത ഏകാന്തതയുടെയും ദാരിദ്ര്യത്തിന്റെയും 18 മാസമെടുത്തു ഗാബോക്ക് പുസ്തകം പൂര്ത്തിയാക്കാന്‍. രചനക്കിടയില്കുടുംബത്തെ പട്ടിണിക്കിടാതിരിക്കാനായി എഴുത്തിനു മുന്പ് അദ്ദേഹം തന്റെ കാര്വിറ്റിരുന്നു. അഞ്ചു്കോടി കോപ്പികള്വിറ്റുപോയ, മഹത്തായ കൃതി പില്ക്കാലത്ത് മാര്ക്കേസിയന്മാന്ത്രികതയെന്നും ഗാബോയുടെ മാജിക്കല്റിയലിസം എന്നും വാഴ്ത്തപ്പെട്ടു. 25 ലധികം ഭാഷകളിലേക്ക് ഗ്രന്ഥം തര്ജ്ജമ ചെയ്യപ്പെട്ടു. വേദനകള്ക്കും ത്യാഗത്തിനുമൊടുവില്നോവല്പുസ്തകമായപ്പോള്അതൊരു ഇതിഹാസ സൃഷ്ടിയായി മാറി. 1982ല്അര്ഹിക്കുന്ന അംഗീകാരമായി പുസ്തകത്തിന് നൊബേല്സമ്മാനവും ലഭിച്ചു. പുസ്തകം പുറത്തിറങ്ങിയതിനെ തുടര്ന്ന് ഏണസ്റ്റ് ഹെമിങ്വേ, ലിയോ ടോള്സ്റ്റോയ്, ചാള്സ് ഡിക്കന്സ് തുടങ്ങിയവരുടെ ഇതിഹാസ ശ്രേണിയിലേക്ക് അദ്ദേഹവും ഉയര്ന്നു. ചെറിയ പ്രായത്തില്തന്നെ. ഇതില്ഏണസ്റ്റ് ഹെമിങ്വേയോട് ഗാബോ അടുത്ത ബന്ധം പുലര്ത്തിയിരുന്നു.


ഒരിക്കല്മാര്ക്കേസ് ഇങ്ങനെ എഴുതിയിട്ടുണ്ട്: ചരിത്രാതീത കാലത്തെ മുട്ടകള്പോലെ, മിനുസപ്പെട്ട വെളുവെളുത്ത കല്ലുകളുള്ള പുഴ. അതിന്റെ തീരത്ത് പത്തിരുപത് വീടുകള്മാത്രമുള്ള ഇടമായിരുന്നു കുട്ടിക്കാലത്ത് മക്കൊണ്ടോ നഗരം. ലോകം പുതിയതായിരുന്നു, വസ്തുക്കള്ക്ക് പേരുണ്ടായിരുന്നില്ല. പേരില്ലാത്ത ലോകത്തേക്ക് അദ്ദേഹം യാത്രയായപ്പോള്യഥാര്ത്ഥത്തില്ഏകാന്തതയില്അകപ്പെട്ടത് മാര്ക്കേസിനെ നെഞ്ചേറ്റിയ സാഹിത്യ സ്നേഹികളാണ്. ജിപ്സികള്തങ്ങളുടെ പുതിയ കണ്ടുപിടുത്തങ്ങള്കൊണ്ട് മാക്കൊണ്ടോ നഗരം സന്ദര്ശിച്ച പോലെ പുതിയ എഴുത്തുകളും ചിന്തകളുമായി ഗാബോ പുനര്ജനിക്കുമെന്ന് നമുക്ക് അന്ധമായി വിശ്വസിക്കാം. പ്രിയപ്പെട്ട ഗാബോ, താങ്കള്ഇനിയും ജീവിക്കേണ്ടിയിരിക്കുന്നു കഥപറയാന്വേണ്ടി മാത്രം.

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല