Skip to main content

Posts

Showing posts from July, 2018

പ്രതികാരം

അമ്മേന്നും നീട്ടി വിളിച്ചോണ്ടാണ് ഞാൻ വിട്ടിലേക്ക് കേറിയത്."ആ...നീ വന്നോ അനൂ.ഇനി എന്നാ കോളേജ് തുറക്കുന്നെ". എന്റെ അമ്മേ ഞാൻ വീട്ടിലേക്ക് കേറിയതല്ലെ ഉള്ളൂ.അപ്പോഴേക്കും ഞാൻ തിരിച്ചു പോകുന്നതാ അറിയേണ്ടത്.ഒരു മാസം ഹോസ്റ്റലിൽ പട്ടിണി കിടന്ന് വീട്ടുകാരെ കാണാൻ ഓടി വന്ന എനിക്ക് ഇത് തന്നെ കിട്ടണം." " അതെന്താടി ഹോസ്റ്റലിൽ പട്ടിണി.അവിടെ മനുഷ്യമാരാരും ഇല്ലേ."അമ്മ എന്നെ വിടാൻ ഭാവമില്ല." അമ്മേടെ ഈ വളിച്ച കോമഡി ഒന്നു നിർത്തി എനിക്ക് എന്തേലും കഴിക്കാൻ തായോ...വിശക്കുന്നു." നിനക്കെന്താടി അവിടെ ഭക്ഷണമൊന്നും കിട്ടാറില്ലെന്നും ചോദിച്ചാണ് ഏട്ടത്തീടെ വരവ്.വേറൊന്നും കൊണ്ടല്ല എന്റെ കഴിപ്പു കണ്ടിട്ടാണ്."ഏട്ടത്തി അമ്മൂട്ടി എന്തേ..." " അവളു സ്കൂളു വിട്ടു വരാനാവുന്നേ ഉള്ളൂ.നീ വരുന്നുണ്ടെന്നറിഞ്ഞപ്പോ മടിയായിരുന്നു പോവാൻ.ഞാൻ ഉന്തിതള്ളി വിട്ടതാ." " നീ ഒറ്റക്കാണോ വന്നത് സേതു വന്നില്ലെ നിന്നെ കൂട്ടാൻ" അതിനിടക്ക് അമ്മടെ ചോദ്യം."അമ്മേടെ മോൻ വന്നായിരുന്നു.ഫോൺ വന്നപ്പോ ഏട്ടൻ എന്നെ വഴിയിൽ ഇറക്കി വിട്ടിട്ട് ആരെയോ കാണാൻ ഉണ്ടെന്നും പറഞ്ഞ് പോയി

വയലറ്റ്

ആൻ്റണി ലിക്സൺ " ദൈവത്തെ ഓര്‍ത്ത് ഇനി എന്‍റെ പുറകെ വരരുത്". അശ്വിന്‍ എന്നത്തെയും പോലെ അന്നും പറഞ്ഞു നിര്‍ത്തി ഒരക്ഷരം പോലും മിണ്ടാതെ അവള്‍ പോവുകയും ചെയ്തു.നാലു മാസങ്ങള്‍ക്കു മുന്‍പാണ് അവള്‍ അശ്വിനെ കാണുന്നത്.അന്നു മുതല്‍ ഇന്നു വരെ അവന്‍റെ വഴക്കു കേള്‍ക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല.എന്നാലും അവള്‍ അവനെ തേടി വന്നു കൊണ്ടേയിരുന്നു. കോളേജ് കഴിഞ്ഞുളള സമയം കൂടുതലും ബാറില്‍ ചെലവഴിക്കാനായിരുന്നു അശ്വിനു താല്‍പ്പര്യം.അന്ന് ഞാന്‍ അവനോടു ചോദിച്ചു.എന്തിനാണ് ആ പെണ്‍കുട്ടിയെ ഇത്ര avoid ചെയ്യുന്നതെന്ന്. അവന്‍ പറഞ്ഞു "എല്ലാം അറിയുന്ന നീ തന്നെ ഇത് പറയണം.അവളില്ലെ ആ റോസ്ലിന്‍ കൂടെ നിഴല്‍ പോലെ നടന്നിട്ടാണ് എന്നെ ചതിച്ചത്. ഞാന്‍ ചോദിച്ചു "എല്ലാവരും റോസ്ലിനെ പോലെ ആവണമെന്നില്ലല്ലോ ? അവന്‍ പറഞ്ഞു "എല്ലാം കണക്കാ പെണ്ണല്ലെ വര്‍ഗം ചതിക്കും.അത് കൊണ്ട് ഇനിയങ്ങോടുളള ജീവിതത്തില്‍ എനിക്കൊരു പെണ്ണിനെ വേണമെന്നില്ല." ഞാന്‍ പിന്നെ ഒന്നും മിണ്ടാന്‍ നിന്നില്ല. ബാറില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.അപ്പോഴാണ് മഴ നനഞ്ഞു നില്‍ക്കുന്ന അവളെ ഞ

അന്നുപെയ്ത മഴയിൽ

അക്ബര്‍ മിയാമൽഹാർ ചൂട്ടുവെളിച്ചം വീഴാത്ത ഇരുട്ടിടവഴികളിൽ നമ്മളിൽ നിന്ന് പുറപ്പെട്ടുപോയ നിശ്വാസങ്ങൾ ഇടക്കൊള്ളിൽ തട്ടി പ്രധിധ്വനി ക്കുന്നത് ഞാനറിഞ്ഞു.. ഇടവഴികളിൽ അതിങ്ങനെ തളം കെട്ടി കിടപ്പുണ്ട് , വകഞ്ഞുമാറ്റി വര്ഷങ്ങൾക്ക് പിന്നിലേക്ക്‌ നടന്നു പോകുമ്പോൾ കാണാം , ബാല്യം ജലചായത്തിൽ വരച്ച ചിത്രങ്ങൾ ,.. ആടക്കണ്ടി കോണി പിന്നിട്ടെങ്കിലും നാരായണൻ മാഷിന്റെ മലയാള പാഠം ശബ്ദത്തിൽ കേൾക്കാം , ആടക്കണ്ടി കോണി പിന്നിട്ടെന്നു പറഞ്ഞു , അതവിടെ തന്നെ ഉണ്ടെന്നു ഒരു തോന്നലാണ് , അല്ല , ഇല്ല എന്നാ യാഥാർത്ഥ്യം ഉൾക്കൊള്ളാത്തതാണ് , ഓണപരിപാടികൾ ആസൂത്രണം ചെയ്തിരുന്ന , പടിക്കപ്പാറയുമായി ക്രിക്കറ്റ് മാച്ച്തീരുമാനിച്ചിരുന്ന , കൌമാരത്തിന്റെ തീക്ഷണവും , കാമവും , പ്രസരിപ്പുംപങ്കുവെച്ചിരുന്ന ആ ഇരിപ്പിടം , തലമുറകൾ കാലങ്ങൾ പങ്കുവച്ച പടവുകൾ ,.. ഇല്ല അതവിടെയില്ല. അതിന്റെ അസ്ഥിമാടത്തിനു മുകളിലൂടെ ടയർ ഉരുണ്ടിരിക്കുന്നു. ഷാർജയിൽ (പുഴയോരത്തെ ക്രിക്കറ്റ് ഗ്രൗണ്ട് )ഇപ്പൊ കളിയോന്നുമില്ല , ബൌണ്ടറിക്കരികിലെ ആ കവുങ്ങ് കണ്ടു എനിക്ക് ചിരി വന്നു , അതിൽ ചാരി നിന്ന് നീ എത്ര ബൌണ്ടറികൾ അതിര്ത്തി കടത്തി.റഹീസ് നിന്നെ ഒരോവറിൽ അടിച്ച ആറു സ