Skip to main content

Posts

Showing posts from April, 2016

മാര്‍ക്കേസ്; കഥ പറയാനായി ജനിച്ചവന്‍

മാര്‍ക്കേസ് ; കഥ പറയാനായി ജനിച്ചവന്‍   ഏകാന്തതയുടെ നൂറു വര് ‍ ഷങ്ങള് ‍ എന്ന നോവലില് ‍ ഗാബോ ഇങ്ങനെ എഴുതിയിരുന്നു : “ അതി സാധാരണമായി പോകുന്ന ദിവസങ്ങളെ , ചിലപ്പോള് ‍ ചില കാര്യങ്ങള് ‍ , അതു വരെയില്ലാത്ത വിധം ചലിപ്പിക്കും ... ” എന്നാല് ‍ ഇന്നലെ ലോകത്തെ ഒരു നിമിഷത്തേക്ക് അതുവരെയില്ലാത്ത നിശബ്ദതയിലേക്ക് തള്ളിവിട്ടാണ് മാജിക്കല് ‍ റിയലിസത്തിന്റെ വക്താവ് ഗബ്രിയേല് ‍ ഗാര് ‍ സ്യ മാര് ‍ ക്കേസ് എന്ന കൊളംബിയന് ‍ എഴുത്തുകാരന്റെ മരണ വാര് ‍ ത്ത ലോകം അറിയുന്നത് . കടുത്ത ഏകാന്തതയിലേക്ക് മലയാളികള് ‍ ക്ക് ഏറെ പ്രിയപ്പെട്ട ഗാബോ യാത്രയാകുമ്പോള് ‍ അതിനെ ദൈവത്തിന്റെ മാജിക്കല് ‍ റിയലിസം എന്ന് മാത്രമെ പറയാന് ‍ സാധിക്കൂ . പലപ്പോഴും വാര് ‍ ത്തകളില് ‍ നിറഞ്ഞ് നിന്നിരുന്ന പ്രകൃതമായിരുന്നു ഗാബോയുടേത് . മാറിയോ വര് ‍ ഗാസ് ലോസയുമായുള്ള ആശയപരമായ തര് ‍ ക്കവും ഗാബോക്ക് മറവി രോഗം ബാധിച്ചതും മാധ്യമങ്ങളിലും ജനങ്ങള് ‍ ക്കിടയിലും ചര് ‍ ച്ചാ വിഷയമായിരുന്നു . 2012 ജൂലൈ മാസത്തിലാണ് ഗാബോക്ക് മറവി രോഗം ബാധിച്ചതെന്ന് കണ്ണീരോടെ അദ്ദേഹത്തിന്റെ സഹോദരന് ‍ ജെയ