Skip to main content

Posts

Showing posts from November, 2015

ദി ബിഗ്‌ മമ്മി

1898- ലാണ് ഈജിപ്തിലെ ഫറോവയുടെ മമ്മികണ്ടെടുത്തത്. ശേഷം ഇരുപതാം നൂറ്റാണ്ടിന്റെഅവസാനത്തിലാണ് കമ്പ്യൂട്ടര് മുഖേന വളരെസൂക്ഷ്മമായി പരിശോധന നടത്തിവിവരങ്ങളറിയാന് സാധിക്കുന്ന അത്യാധുനികവൈദ്യശാസ്ത്ര ഉപകരണം ശാസ്ത്രജ്ഞന്മാര്വികസിപ്പിച്ചെടുത്തത്.   1981- ല് ഫ്രാന്സോമത്റാന് ഫ്രാന്സിന്റെ ഭരണസാരഥ്യംഏറ്റെടുത്ത ഘട്ടത്തില് ഫറോവയുടെ മമ്മിയെസൂക്ഷിക്കാന് ഫ്രാന്സിനെ അനുവദിക്കണമെന്ന്ഈജിപ്തിനോട് അഭ്യര്ത്ഥിച്ചു. തുടര്ന്ന്ഫ്രാന്സിലെ പാരീസ് വിമാനത്താവളത്തില്ഫ്രഞ്ച് പ്രസിഡന്റും മന്ത്രിമാരും മറ്റ് ഉന്നതഉദ്യോഗസ്ഥരും തലകുനിച്ച് ഫറോവയുടെമമ്മിക്ക് രാജകീയസ്വീകരണം നല്കി. പിന്നീട്ഫ്രഞ്ച് പുരാവസ്തു കേന്ദ്രത്തിലെപ്രത്യേകസജ്ജീകരണത്തിലേക്ക് ആ മമ്മിയെമാറ്റി. അക്കാലത്തെ ഏറ്റവും വിദഗ്ധരായപുരാവസ്തു ശാസ്ത്രജ്ഞരും ശസ്ത്രക്രിയാവിദഗ്ദന്മാരും പ്രസ്തുത മമ്മിയെക്കുറിച്ചഗവേഷണപഠനങ്ങളില്‍ ഏര്പെട്ടു.മമ്മിഗവേഷണത്തിലെ ശസ്ത്രക്രിയാവിദഗ്ധര്ക്ക് നേതൃത്വം നല്കിയിരുന്നത്ഫ്രഞ്ചുകാരന് തന്നെയായിരുന്ന മോറീസ്ബുക്കായ് ആയിരുന്നു. ഫ്രഞ്ചുക്രൈസ്തവകുടുംബത്തില് പിറന്ന ,  വൈദ്യശാസ്ത്രത്തില്ബിരുദം നേടിയ അദ്ദേഹം ആധുനിക ഫ്രാന്സിലെഅറിയപ്പെടുന്ന സര്ജനായിരുന്നു.

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പ്ലീസ്‌ യുവര്‍ ഹോണര്‍

പാര്‍ലമെന്റില്‍ ഭരണഘടനാചര്‍ച്ച നടന്ന ദിവസങ്ങളില്‍ വല്ലാത്ത ടെന്‍ഷനിലായിരുന്നു. ഈ ഭരണഘടനയൊക്കെ മാറ്റി കാര്യങ്ങളെല്ലാം രാമന്റെയും സീതയുടെയും കാലത്തെപ്പോലെ ആയിക്കോട്ടെ എന്നു വല്ലതും തീരുമാനിച്ചുകളയുമോ എന്നു വിചാരിച്ചുള്ള ആശങ്ക. ത്രേതായുഗത്തിലേക്ക് തിരിച്ചുപോവുന്നതിന്റെ പരിസ്ഥിതി സൗഹാര്‍ദവും വിനോദസഞ്ചാര സാധ്യതകളും മനസ്സിലാകാഞ്ഞിട്ടല്ല. എന്നാലും പുഷ്പകവിമാനത്തിന്റെ സുരക്ഷയെപ്പറ്റി ആലോചിക്കുമ്പോള്‍ ഒരുപേടി.  ഭരണഘടനാചര്‍ച്ചയില്‍ രാജ്‌നാഥ്ജിയുടെ വര്‍ത്തമാനം കേട്ടപ്പോള്‍ സെക്യുലര്‍, സോഷ്യലിസ്റ്റ് തുടങ്ങിയ അനാവശ്യ വാക്കുകള്‍ മാറ്റി മിനിമം  എഡിറ്റിങിനെങ്കിലും പ്ലാനുണ്ടെന്ന് തോന്നി. അതും ഉണ്ടായില്ല. ഭരണഘടന മാറ്റുകയേയില്ലെന്ന മോദിജിയുടെ  പ്രഖ്യാപനം വന്നതോടയാണ് യുവറോണര്‍, ആശ്വാസമായത്. മാത്രമല്ല, അദ്ദേഹം വസുധൈവ കുടുംബകം, സത്യമേവ ജയതേ, അഹിംസാ പരമോധര്‍മ എന്നിവ ചേര്‍ത്ത മുക്കൂട്ടിട്ട് 65 വയസ്സുള്ള ഭരണഘടനയെ ഒന്നുകൂടി ഉഴിഞ്ഞ് ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അദ്ദേഹം ഭരണഘടനയില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയും ചെയ്തു. അതിലില്ലാത്തതിനാല്‍ അസഹിഷ്ണുത എന്ന വാക്കുപോലും ഉച്ചരിച്ചില്ല. നന്ദി, പ്രധാനമന്ത്രിജീ നന്

രണ്ജിതെട്ടന്‍ നൌഷാദിനെ കുറിച് എഴുതിയത്

രഞ്ജിത്ത് നൌഷാദിനെ കുറിച്  എഴുതിയത്  മുഖപരിചയം പോലുമില്ലാത്ത രണ്ടു മനുഷ്യരെ രക്ഷിക്കാൻ മരണത്തിന്റെ മാൻഹോളിലേക്ക്‌ ഇറങ്ങിപ്പോയ സാധാരണക്കാരനായ ഓട്ടോറിക്ഷാഡ്രൈവർ. അവൻ ജീവിച്ച്, പാതിവഴിക്കുെവച്ച് പിരിഞ്ഞുപോയ നഗരത്തിൽ ജീവിക്കുന്നതിൽ ഞാൻ വേദനയോടെ അഭിമാനിക്കുന്നു

നൗഷാദ് എന്ന അപരാധി

നൗഷാദ്  എന്നാൽ, വിമൂകമായ ഉച്ചകളിലും തണുത്ത രാത്രികളിലും കേട്ട ഈ ഗാനമായിരുന്നു എനിക്ക്‌ ഇതുവരെ. നൗഷാദ് എന്നാൽ, രുചികരമായ ആഹാരങ്ങൾ വെച്ചുവിളമ്പുന്ന, കലാകാരൻകൂടിയായ തടിയൻ ചങ്ങാതിയായിരുന്നു... എന്നാൽ, ഇന്ന് നൗഷാദ് എന്നാൽ എനിക്ക് ഇതൊന്നുമല്ല; രണ്ടുദിവസംമുമ്പ്‌, മുഖപരിചയംപോലുമില്ലാത്ത രണ്ടു മനുഷ്യരെ രക്ഷിക്കാൻവേണ്ടി മരണത്തിന്റെ മാൻഹോളിലേക്കിറങ്ങിപ്പോയ, കോഴിക്കോട്ടെ സാധാരണക്കാരനായ ഓട്ടോറിക്ഷാഡ്രൈവറാണ്. അവൻ ജീവിച്ച്, പാതിവഴിക്കുവെച്ച് പിരിഞ്ഞുപോയ നഗരത്തിൽ ജീവിക്കുന്നതിൽ ഞാൻ വേദനയോടെ അഭിമാനിക്കുന്നു. നാം മുന്നോട്ടാണോ പിന്നോട്ടാണോ യാത്രചെയ്യുന്നതെന്നകാര്യത്തിൽ അതിയായ സങ്കടങ്ങളും സംശയങ്ങളുമുള്ളയാളാണു ഞാൻ. ജാതി, മതം, സമുദായം, സമുദായരക്ഷായാത്രകൾ, വോട്ടുബാങ്കുകൾ, വോട്ടുചോർച്ചകൾ, സമുദായസംഗമങ്ങൾ, വെല്ലുവിളികൾ, അധികാരവും ജാതിയും മതവും രാഷ്ട്രീയവും കച്ചവടംചെയ്യുന്ന മുതലാളിമാർ... എല്ലാംചേർന്നു പങ്കിട്ടെടുത്ത ഭൂമിയിലാണു നാം ജീവിക്കുന്നത്. പച്ചയായ മനുഷ്യസ്നേഹമെന്നത് ഖനനംചെയ്തെടുക്കേണ്ട ഒരു അപൂർവവസ്തുവായിക്കഴിഞ്ഞിരിക്കുന്നു. ചുറ്റിലുമുള്ള മനുഷ്യരെമാത്രമല്ല പ്രകൃതിയെക്കൂടി നാം പലവർണങ്ങൾനൽകി പങ്കിട്ടെടുത