Skip to main content

Posts

Showing posts from March, 2016

ഗള്‍ഫുകാരന്‍...

കട്ടിലുകള്‍ തീര്‍ത്ത ഇടനാഴിയിലൂടെ ഞാന്‍ നടന്നു. ആരെയോ തിരയുന്നതുപോലെ ഉറങ്ങുന്നവരുടെ മുഖങ്ങളിലേക്ക് ഞാനുറ്റുനോക്കി. ഉറക്കത്തില്‍ ആരെങ്കിലും ഉണര്‍ന്നാല്‍ ആ നിലാവില്‍ എന്നെക്കണ്ട് പേടിച്ചേനെ. ഉറക്കത്തില്‍ അവരെല്ലാം സ്വപ്‌നങ്ങള്‍ കാണുന്നുണ്ടാവണം. ആ മുഖങ്ങളില്‍നിന്ന് ആ സ്വപ്‌നങ്ങള്‍ വായിച്ചെടുക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു. അവരറിയാതെ അവരുടെ സ്വപ്‌നങ്ങളിലേക്ക് കടന്നുചെല്ലാന്‍ എനിക്കു കഴിഞ്ഞെങ്കില്‍. ഈ ഓരോ തട്ടും ഓരോ കുടുംബമാണെന്ന് എനിക്കു തോന്നി. അവനൊറ്റയ്ക്കല്ല കിടക്കുന്നത്. അവനോടൊപ്പം അവന്റെ ജീവിതം മുഴുവനും കിടക്കുന്നു. ഓര്‍മകളും ആശകളും കാമനകളും നിറച്ച തലയണയില്‍ തലചായ്ച്ചാണ് ഓരോരുത്തനും ഉറങ്ങാന്‍ കിടക്കുന്നത്. പലപ്പോഴും ഓര്‍മകളില്‍ നല്കിട്ടാതെ അവന്‍ മുങ്ങിപ്പൊങ്ങി കിടക്കുന്നു. അവന്റെ മനസ്സും ശരീരവും പിടഞ്ഞുകൊണ്ടിരിക്കുന്നു. ആ പിടപ്പിന്റെ ശബ്ദം മുറി നിറയുന്നു. ഓരോ കിടക്കയും ജീവിതത്തിന്റെ ഒരു പിടപ്പാണ്. ഒടുങ്ങാത്ത പിടപ്പ് , ശമിക്കാത്ത ആശ. ഇങ്ങനെ പിടഞ്ഞുപിടഞ്ഞ് ഒടുക്കം നാട്ടിലെത്തുമ്പോള്‍ അത്രയും കാലം സഹിച്ച വിങ്ങിപ്പൊട്ടലില്‍നിന്ന് രക്ഷപ്പെടാന്‍ അവന്‍ പൊങ്ങച്ചം നടിക

വറ്റുന്ന എണ്ണയും വരളുന്ന ഗള്‍ഫും

എണ്ണ ലോക രാഷ്ട്രീയത്തിന്‍റെ തന്നെ ഭൂപടം മാറ്റി വരച്ച ദശകങ്ങളാണ് കടന്നു പോയത്. ഒന്നര നൂറ്റാണ്ട് മുമ്പ് മാത്രമാണ് ഭൂമിക്കടിയില്‍ എണ്ണയുടെ നിക്ഷേപം കണ്ടത്തെിയത്. എന്നാല്‍ മൂന്നു ലക്ഷം വര്‍ഷമാണ് ഫോസിലുകളില്‍ നിന്ന് എണ്ണ രൂപം കൊള്ളുന്നതിന് വേണ്ട കാലയളവ്. ലക്ഷക്കണക്കിന് വര്‍ഷം എടുത്ത് ഭൂമിയില്‍ അടിഞ്ഞൂറിയ എണ്ണയുടെ പാതി ശേഖരവും കേവലം ഒന്നര നൂറ്റാണ്ടു കൊണ്ട് മനുഷ്യന്‍ ഉപയോഗിച്ചു തീര്‍ത്തിരിക്കുന്നു !! അഥവാ ഉപയോഗിച്ചു തീര്‍ത്ത അത്രയും എണ്ണ ഇനി ഉണ്ടാവണമെങ്കില്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ എടുക്കുമെന്ന് സാരം. സാമ്പത്തിക വിശാരദര്‍ ‘ പീക്ക് ഓയില്‍ ’ പ്രതിഭാസം എന്ന് വിശേഷിപ്പിക്കുന്ന ഈ ഘട്ടത്തില്‍ പരമാവധി എണ്ണയാണ് ഊറ്റിക്കൊണ്ടിരിക്കുന്നത്. മുതലാളിത്തത്തിലധിഷ്ഠിതമായി ഉരുവം കൊണ്ട വ്യാവസായിക ലോകത്തിന്‍റെ ആര്‍ത്തിയും അനിയന്ത്രിതമായ ഉപഭോഗവും എണ്ണയെ പ്രകൃതിയുടെ സൂക്ഷിച്ചുപയോഗിക്കേണ്ട കനി എന്നതില്‍ കവിഞ്ഞ് വാഹനങ്ങളിലും മറ്റും കത്തിച്ചു തീര്‍ക്കാനുള്ള ഇന്ധനം എന്നതിലേക്ക് മാത്രം ചുരുക്കിക്കളഞ്ഞു. എണ്ണയുടെ പവറിലും പത്രാസിലും തിളങ്ങുന്ന രാജ്യങ്ങള്‍ പിറവി കൊണ്ടു. അവിടെ ചൂഷകരും ചൂഷിതരും

ചായ ഒരു സംഭവം തന്നെ

സത്യത്തിൽ ഈ ചായ ഒരു സംഭവം തന്നെ . കാലിച്ചായ , പാൽ ചായ , കട്ടൻ ചായ , മീഡിയം ചായ , സ്ട്രോങ്ങ്‌ ചായ , പൊടിച്ചായ , വിത്ത്‌ഔട്ട്‌ , മധുരം കമ്മി ...   ഇങ്ങനെ പലപേരിലും   അറിയപ്പെടുന്ന എല്ലാ ചായയിലും കൂട്ട്   പഞ്ചസാര , ചായപ്പൊടി , പാൽ , തിളച്ച വെള്ളം ഇവയാണ് എങ്കിലും ഓരോ ചായയും നമ്മിൽ ഉണർത്തുന്ന നിർവൃതികൾ , വൈകാരിക ഭാവങ്ങൾ അനുഭൂതികൾ തികച്ചും വ്യത്യസ്തവും രസകരവുമാണ് . അതി രാവിലെ കിടക്കയിൽ നിന്ന് എഴുന്നേറ്റ ഉടനെ കുടിക്കുന്ന ചായയുടെ രുചിയല്ല ഏറെ ക്ഷീണിച്ചു തളർന്ന ശേഷം കുടിക്കുന്ന ചായ വീട്ടിലേക്കു കേറിച്ചെന്ന പാടെ ഭാര്യ ഉണ്ടാക്കിത്തരുന്ന ചൂടുള്ള ചായയുടെ മധുരം വേറെ ,   പെണ്ണ് കാണാൻ ചെന്നിട്ടു കുട്ടിയെ ഇഷ്ടപ്പെട്ട സന്തോഷത്തിൽ മൊത്തിക്കുടിക്കുന്ന ചായയുടെ രസം വേറെ , ഇഷ്ടപ്പെട്ടില്ലെങ്കിൽ കുടിക്കുന്ന ചായയുടെ ' ടേസ്റ്റ് ' വേറെ. മഴ നനഞ്ഞു വീട്ടിലേക്ക് കേറി ചെല്ലുമ്പോൾ തല തോർത്തി തന്നു ഉമ്മ കൊണ്ട് വന്നു തരുന്ന സ്നേഹച്ചായയുടെ സ്വാദ് വേറെ. അതേ ഉമ്മ തന്നെ രാത്രി ഏറെ വൈകി പരീക്ഷയ്ക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു കട്ടൻ ചായ ഉണ്ടാക്കി കൊണ്ട് വന്നു തരുന്ന പാ