Skip to main content

Posts

Showing posts from February, 2016

KANAYYAKUMAR'S SPEECH MAIN PART IN MALAYALAM

ഹരിയാനയിലെ ഖട്ടർ സർക്കാർ , രക്തസാക്ഷി ഭഗത്‌സിംഗിന്റെ പേരിലുള്ള എയർപോർട്ടിന്റെ പേരുമാറ്റി ഒരു സംഘിയുടെ പേരു നൽകി. ഞങ്ങൾ പറയുന്നതിന്റെ അർത്ഥം ഇതാണു , ഞങ്ങൾക്ക് ദേശഭക്തിയുടെ സർട്ടിഫിക്കറ്റ് ആർ.എസ്.എസിൽ നിന്നും വേണ്ട. ഞങ്ങൾ ഈ രാജ്യത്തിന്റെ മക്കളാണ് , ഞങ്ങൾ ഈ മണ്ണിനെ സ്നേഹിക്കുന്നവരാണ്. ഈ രാജ്യത്തെ 80 ശതമാനം ദരിദ്രർ , അവരാണു ഞങ്ങൾ. 80 ശതമാനം വരുന്ന ഈ ദരിദ്ര ഇന്ത്യക്കാർക്കുവേണ്ടിയാണു ഞങ്ങൾ പോരാടുന്നത്. ഇതാണ് ഞങ്ങൾക്ക് ദേശഭക്തി. നമ്മുടെ രാജ്യത്തെ (ജനാധിപത്യ , നീതിന്യായ) വ്യവസ്ഥിതികളിൽ ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ധൈര്യത്തോടുകൂടെ തന്നെ ഞങ്ങൾ പറയുകയാണ് , ഈ രാജ്യത്തിന്റെ ഭരണഘടനക്കുനേരെ നേരെ വിരൽ ചൂണ്ടുന്നവരെ , അത് സംഘപരിവാറുകാരന്റെ കൈവിരലുകൾ ആയാലും മറ്റ് ആരുടേത് ആയാലും അതിനോടു പൊറുക്കുവാൻ ഞങ്ങൾ തയ്യാറല്ല. എന്നാൽ കാവിക്കൊടിയും നാഗ്പൂരിലെ പഠിപ്പിക്കലുമാണ് രാജ്യത്തിന്റെ ഭരണഘടന എന്നു പഠിപ്പിക്കുവാൻ വന്നാൽ ആ നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്ക് ഒരു വിശ്വാസവുമില്ല. ഞങ്ങൾക്കു മനുവാദത്തിൽ വിശ്വാസമില്ല. ഈ രാജ്യത്തിനകത്തുയരുന്ന ജാതിവാദത്തിൽ ഞങ്ങൾക്കു ഒരു വിശ്വാസവുമില്ല. ആ ഭരണഘടന ; ബാബാ സാഹിബ് ഭീം റാവു

"ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ"

ഇല്ല , വിശ്വസിക്കാനാവുന്നില്ല ആ വിയോഗവാർത്ത , രാവിലെ അലാറം ഓഫാക്കി എഴുന്നേൽക്കവെ തുടരെത്തുടരെയുള്ള വാട്ട്സപ്പ് നോട്ടിഫിക്കേഷൻ , " ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ" ഏതോ മരണ വാർത്തയാണ് , തുറന്ന് നോക്കിയപ്പോൾ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ ,   മരണം ഒരു യാഥാർത്ഥ്യമാണെങ്കിലും ഒരിക്കലും കേൾക്കരുതേ എന്നാശിച്ച വാർത്ത! " ശൈഖുനാ ചെറുശ്ശേരി ഉസ്താദ് വഫാത്തായി" ഏറെ ദിവസമായി രോഗബാധിതനാണെങ്കിലും എല്ലാം അതിജീവിച്ച് മുസ്ലിം ഉമ്മത്തിന് നേതൃത്വം നൽകാൻ ഉസ്താദ് തിരിച്ച് വരുമെന്ന് തന്നെ മനസ്സ് പറഞ്ഞിരുന്നു , എന്നാലും ഇത്ര പെട്ടെന്ന്.....   **** ദാറുൽഹുദായിലെ പഠനം നൽകിയ വിലമതിക്കാനാവാത്ത അനുഭവമാണ് ആ വലിയ മനുഷ്യൻറെ സാമീപ്യവും ശിഷ്യത്വവും. കേരളത്തിലെ ഏറ്റവും വലിയ മതസംഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ അഭിവന്ദ്യ കാര്യദർശിയായിട്ടും എപ്പോഴും വിനയവും ലാളിത്യവും കാരണം മഹാനവർകളുടെ തല താഴ്ന്ന് തന്നെ നിന്നു.   ദിവസവും രാവിലെ എട്ടരക്ക് ഉസ്താദ് ദാറുൽഹുദായിലെത്തിയാൽ പിന്നെ കാന്പസ് മുഴുവൻ നിശബ്ദമാവും. മുതിർന്ന മൂന്ന് ക്ലാസുകാർക്ക് ദിവസവും ഓരോ പിരീഡ്. എത്ര തിരക്കുകളുണ്ടായാലും ഈ മൂന്