ഒരുപാട് ടാറ്റകള്‍
അടങ്ങിയ നിങ്ങളുടെ മെമ്മറി കാര്‍ഡ് എപ്പോഴെങ്കിലും format memory എന്ന് വന്നിട്ടുണ്ടോ..? ഭൂരിഭാഗം പേരുടെ memory
cardഉം format ചെയ്യാനുള്ള ഓര്‍ഡര്‍
വന്നിട്ടുണ്ടാകും. എന്നാല്‍ format ചെയ്യാന്‍
നോക്കിയാലോ... അതും നടക്കില്ല. അവസാനം നിരാശയോടെ ആ mmc ഉപേക്ഷിച്ചു
പുതിയവ എടുക്കലാണ് നമ്മില്‍ പലരും ചെയ്യാറ്. ഇനിയത് എറിഞ്ഞു കളയും മുന്‍പ് താഴെ
പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ*****************************- ആദ്യം മെമ്മറി കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക- പിന്നെ Start -
Search എന്നതില്‍ cmd എന്ന് അടിച്ചു command
promptല്‍ എത്തുക- ആദ്യത്തെ കമാന്‍ഡ് ആയി DISKPART എന്ന് ടൈപ്പ്
ചെയ്തു എന്റര്‍ അടിക്കുക- ഇപ്പോള്‍ പ്രോംപ്റ്റ് ആയി DISKPART എന്ന്
വന്നിട്ടുണ്ടാകും- വീണ്ടും List Disk എന്ന്‍ അടിക്കുക, എന്റര്‍ ചെയ്യുക- Select Disk 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക- Clean എന്ന് അടിക്കുക, എന്റര്‍ ചെയ്യുക- Create Partition primary എന്ന് അടിക്കുക, എന്റര്‍ ചെയ്യുക- Active എന്ന് അടിക്കുക, എന്റര്‍ ചെയ്യുക- Select Partition 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക- Format F: ~FAT32 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
(F: എന്നത് ഫ്ലാഷ് മെമ്മറി ഡ്രൈവിന്റെ പേരാണ്.
അത് അറിയണമെങ്കില്‍ MY COMPUTER നോക്കുക)- FORMAT 100% ആയതിനു ശേഷം EXIT എന്ന് അടിക്കുക, എന്റര്‍ ചെയ്യുക- ഇനി MY
COMPUTER തുറന്നു നോക്കൂ,നിങ്ങളുടെ കേടായ
ഫ്ലാഷ് വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് .
ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം. പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ...
Comments
Post a Comment